- Advertisement -Newspaper WordPress Theme
HEALTHഗര്‍ഭകാലത്തെ വൈറ്റമിന്‍ ഡി കുറവ് കുഞ്ഞിനെ ബാധിയ്ക്കുമോ?

ഗര്‍ഭകാലത്തെ വൈറ്റമിന്‍ ഡി കുറവ് കുഞ്ഞിനെ ബാധിയ്ക്കുമോ?

ഗര്‍ഭകാലം കരുതലുകളുടെ കാലം കൂടിയാണ്. ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കാനായി മുന്‍കരുതലുകളെടുക്കുന്ന കാലം. ഗര്‍ഭകാലത്ത് അത്യാവശ്യമായ പല വൈറ്റമിനുകളുമുണ്ട്. ഇവയുടെ കുറവ് അമ്മയ്ക്കും അതിലേറെ ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞിനും പല പ്രശ്നങ്ങളുമുണ്ടാക്കാന്‍ സാധ്യതകളേറെയാണ്. ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന വൈറ്റമിന്‍ കുറവാണ് വൈറ്റമിന്‍ ഡിയുടേത്. സൂര്യപ്രകാശമാണ് ഇതിന്റെ മുഖ്യ സ്രോതസ് എന്നിരിയ്ക്കെ ഇതിന്റെ കുറവ് ഇന്ന് പലരിലും കാണുന്നു. കൂണ്‍, മുട്ട പോലുള്ള ചില ഭക്ഷണങ്ങളിലും ഇവയുണ്ട്. വൈറ്റമിന്‍ ഡി അമ്മയ്ക്കും ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞിനും ഒരുപോലെ അത്യാവശ്യമായ ഒന്നു തന്നെയാണ്.

വൈറ്റമിന്‍ ഡിയുടെ കുറവ്

വൈറ്റമിന്‍ ഡിയുടെ കുറവ് ഗര്‍ഭകാലത്തും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. പലര്‍ക്കും ഇത് വലിയൊരു ആരോഗ്യ പ്രശ്നം തന്നെയാണ്. ഇത് ചിലരില്‍ ചിലപ്പോള്‍ കൂടുതലായി കാണാറുണ്ട്. ഇത് വണ്ണമുള്ള സ്ത്രീകളിലും ഇരുണ്ട നിറത്തിലുള്ള സ്ത്രീകളിലും കൂടുതലായി കാണാറുണ്ട്. മെലാനിന്‍ കൂടുതലുള്ളവരില്‍ വൈറ്റമിന്‍ ഡി ഉല്‍പാദനത്തിന് കൂടുതല്‍ സമയമെടുക്കും. വൈറ്റമിന്‍ ഡി കുറവ് ലോ ലെവല്‍, ഡെഫിഷ്യന്‍സി എന്നിങ്ങനെ രണ്ടു രീതിയില്‍ പറയാം. ലോ ലെവല്‍ എന്നത് 18-17 നാനോഗ്രാം വരികയാണെങ്കിലാണ്. 20ല്‍ താഴെ വരുന്നതിന് പൊതുവേ ഡെഫിഷ്യന്‍സി എന്നു പറയും.

ഗര്‍ഭകാല പ്രമേഹത്തിന്

വൈറ്റമിന്‍ ഡി കുറവ് ഗര്‍ഭകാലത്ത് വരികയാണെങ്കില്‍ ഇവരില്‍ ജെസ്റ്റേഷണല്‍ ഡയബെറ്റിസിന്, അതായത് ഗര്‍ഭകാല പ്രമേഹത്തിന് സാധ്യതയേറെയാണ്. ഇതു പോലെ പ്രീ എക്ലാംസിയ എന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതായത് ബിപി വര്‍ദ്ധിച്ചു ഫിറ്റ്സ് വരുന്നതിന് തൊട്ടുമുന്‍പുള്ള അവസ്ഥ, ഇതു പോലെ വളര്‍ച്ച കുറവുള്ള കുഞ്ഞിനുളള സാധ്യത, സിസേറിയന്‍ വരാനുള്ള സാധ്യത, പ്രസവശേഷം ഡിപ്രഷന്‍ സാധ്യത എന്നിവയെല്ലാം ഫലമായി വരുന്നു. ഇതുപോലെ ചിലപ്പോള്‍ പ്രസവ ശേഷം കൂടുതല്‍ ബ്ലീഡിംഗിന് സാധ്യതയുണ്ട്.

വൈറ്റമിന്‍ ഡിയുടെ കുറവ് ഗുരുതരമായേക്കാം

ഇതു പോലെ വളരെ ഗുരുതരമായ വൈറ്റമിന്‍ ഡി കുറവിന് സാധ്യതയെങ്കില്‍ കുഞ്ഞിന് കാല്‍സ്യം, വൈറ്റമിന്‍ ഡി കുറവിനുള്ള സാധ്യതയുണ്ട്. ഇതു പോലെ കുഞ്ഞ് ജനിച്ചയുടന്‍ ഫിറ്റ്സ് പോലുള്ള അവസ്ഥയ്ക്ക് സാധ്യത, കുഞ്ഞുങ്ങളില്‍ എല്ലുകള്‍ പൊട്ടാനുള്ള സാധ്യത എന്നിവയ്ക്കെല്ലാം ചാന്‍സുണ്ട്. അതായത് അമ്മയ്ക്ക് മാത്രമല്ല, കുഞ്ഞിനും ഇത് പ്രശ്ന സാധ്യതയാകുന്നുവെന്നര്‍ത്ഥം. വൈറ്റമിന്‍ ഡി ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് കഴിയ്ക്കേണ്ടത്. സ്വന്തം ഇഷ്ടപ്രകാരം ഇത് കഴിയ്ക്കരുത്. ഇതു പോലെ ഗര്‍ഭധാരണത്തിന് മുന്‍പായും വൈറ്റമിന്‍ ഡി ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

ഭക്ഷണത്തിലൂടെ ലഭിയ്ക്കാന്‍

വൈറ്റമിന്‍ ഡി ഭക്ഷണത്തിലൂടെ ലഭിയ്ക്കാന്‍ ഏറെ പ്രയാസമാണ്. ഇതു കുറഞ്ഞ തോതിലേ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. സൂര്യപ്രകാശം തന്നെയാണ് വഴി. പ്രകൃതിദത്തമായ രീതിയില്‍ ശരീരത്തിന് വിറ്റാമിന്‍ ഡി നല്‍കുന്നതിനായി ദിവസവും കുറഞ്ഞത് 15 മുതല്‍ 20 മിനിറ്റ് വരെ സൂര്യപ്രകാശത്തില്‍ സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്. ഇതിലൂടെ ലഭ്യമല്ലെങ്കില്‍ സപ്ലിമെന്റുകള്‍ നല്‍കുന്നു. ഇതിന്റെ ഡോസ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം വേണം, കഴിയ്ക്കാന്‍.

ഇത് സാധാരണ ആഴ്ചയില്‍ ഒന്നു വീതം ആഴ്ചയില്‍ ഒന്നെല്ലാം കൊടുക്കാറുണ്ട്. ഇത് എട്ടാഴ്ച വരെ നല്‍കുന്നു. അളവു കൂടിയാലും പ്രശ്നമാണ്. ഇതാണ് ഡോക്ടറുടെ നിര്‍ദേശം പ്രധാനമാകുന്നത്. ഇതിനായി നല്ല പോഷകാഹാരങ്ങള്‍ കഴിക്കാം. പോഷകങ്ങളുടെ ഉറവിടമായ കൂണ്‍, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. നിങ്ങള്‍ നോണ്‍-വെജിറ്റേറിയന്‍ ആണെങ്കില്‍, നിങ്ങളുടെ വിറ്റാമിന്‍ ഡി അളവ് ഉയര്‍ത്തുന്നതിനായി സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme