- Advertisement -Newspaper WordPress Theme
FOODദിവസവും മുട്ട കഴിക്കാമോ? ഗുണങ്ങള്‍ അറിയാം

ദിവസവും മുട്ട കഴിക്കാമോ? ഗുണങ്ങള്‍ അറിയാം

വിധ തരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് മുട്ട. ഒരേ സമയം ഒരു പ്രധാന വിഭവവും മറ്റ് വിഭവങ്ങളിലെ ചേരുവയുമാണ് മുട്ട. മുട്ട പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കൂടിയാണ്.

പ്രോട്ടീന്‍ പവര്‍ഹൗസായ മുട്ടയില്‍ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിന് മുട്ട ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ കൊച്ചു കുട്ടികള്‍ക്ക് ദിവസവം ഒരു മുട്ടയെങ്കിലും നല്‍കണം. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

പേശികളുടെ ആരോഗ്യം: മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് പേശികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്

തലച്ചോറിന്റെ ആരോഗ്യം: മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്.

രോഗ പ്രതിരോധശേഷി: പതിവായി മുട്ട കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ഊര്‍ജ്ജം ലഭിക്കാന്‍: പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍: പതിവായി മുട്ട കഴിക്കുന്നത് നല്ല കൊളസ്‌ട്രെളിന്റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കണ്ണുകളുടെ ആരോഗ്യം: വിറ്റാമിന്‍ എയും സിങ്കും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍: മുട്ട കഴിക്കുന്നത് വിശപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme