ശരീരഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ് നമ്മളിൽ അധികം പേരും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് കാരറ്റ്. കാരറ്റിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ജലം നിലനിർത്തുന്നതിനും കൊളസ്ട്രോളും കുറയ്ക്കുന്നതിനും സഹായകമാണ്.
ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുള്ളത് കൊണ്ടാണ് കാരറ്റിന് ഓറഞ്ച് നിറം ലഭിക്കുന്നത്. മാത്രമല്ല കാരറ്റിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ വിറ്റാമിൻ എ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായകമാണ്. ആന്റിഓക്‌സിഡന്റ് ബീറ്റാ കരോട്ടിൻ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
സ്വാഭാവികമായും കലോറി കുറവും പോഷകങ്ങൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ കാരറ്റിന് കഴിയും. കാരറ്റ് വേവിച്ച് കഴിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. വേവിച്ച കാരറ്റിന് കുറച്ച് കലോറിയാണുള്ളത്. വൈകുന്നേരത്തെ ലഘുഭക്ഷണമായോ സാലഡിനൊപ്പമെല്ലാം കാരറ്റ് കഴിക്കാം.
കാരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ ദഹനനാളത്തിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കുകയും മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു.
കാരറ്റിലെ ബീറ്റാ കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പോഷകമാണ്. വിറ്റാമിൻ എയുടെ അമിതമായ അഭാവം അന്ധതയ്ക്ക് കാരണമാകും. അന്ധതയുടെ പ്രധാന കാരണമായ തിമിരവും മാക്യുലർ ഡീജനറേഷനും ഉണ്ടാകുന്നത് തടയാൻ വിറ്റാമിൻ എയ്ക്ക് കഴിയും.
ബീറ്റാ കരോട്ടിൻ സമ്പുഷ്ടമായ കാരറ്റ് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, ക്യാരറ്റിൽ നാരുകൾ, വിറ്റാമിനുകൾ സി, കെ, ബി വിറ്റാമിനുകൾ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
കലോറി കുറവും പോഷകങ്ങൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ കാരറ്റിന് കഴിയും. കാരറ്റ് വേവിച്ച് കഴിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.