സ്ത്രീ സൗന്ദര്യത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് മാറിട വലിപ്പവും മാറിട ഭംഗിയുമെല്ലാം. മാറിട വലിപ്പം പല ഘടകങ്ങളും അടിസ്ഥാനമാക്കി വരുന്ന ഒന്നാണ്. ഇതില്‍ പാരമ്പര്യവും കഴിയ്ക്കുന്ന ഭക്ഷണവുമെല്ലാം പ്രധാനപ്പെട്ടതാണ്. സ്ത്രീ ശരീരത്തില്‍ കാണുന്ന ഈസ്ട്രജന്‍ ഹോര്‍മോണാണ് മാറിട വലിപ്പത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്ന്. മാറിട വലിപ്പം മാത്രമല്ല, മാറിടങ്ങള്‍ ഉറപ്പു കൂടിയുള്ളതാകണമെന്നതാണ് ഒന്ന്. പ്രായമാകുമ്പോള്‍ ചര്‍മം അയയുന്നത് മാറിടത്തേയും ബാധിയ്ക്കും. മാറിടം അയയും. മാറിടം ഇടിയുന്നതിനും ഇതു കാരണമാകും. മാറിടങ്ങളുടെ ഉറപ്പു കുറയും