in ,

1,65,714 പേര്‍ രാജ്യത്ത് ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹിയില്‍ 52 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍, ഒരാളുടെ നില ഗുരുതരം

Share this story

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ച ഇന്നലെ 1,65,714 പേരാണ് കുത്തിവെപ്പെടുത്തത്. അതിനിടെ, ഡല്‍ഹിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച 52 പേര്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണ സമയത്ത് നേരിട്ട ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തു എന്നാണ് എയിംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്വാഭാവികമാണെന്നാണ് അധികൃതരുടെ നിഗമനം.

വാക്സിന്‍ കുത്തിവെപ്പിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാര്‍ഗറ്റ്. എന്നാല്‍ 1,65,714 പേരാണ് ഇന്നലെ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്സിനെടുത്തത് യു.പിയിലാണ്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കുത്തിവെപ്പ് എടുത്തവര്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ അനുഭവപ്പെട്ടതായി നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഡല്‍ഹിയിലെ സംഭവത്തിന് കാരണം സാങ്കേതിക തകരാറുകള്‍ ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തോട് പ്രതികരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും, ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കൂ എന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യത്തിന് തുടക്കമായി,രാജ്യം കാത്തിരുന്ന ദിവസമെന്ന് പ്രധാനമന്ത്രി

ലോകത്തില്‍ ഓരോ വര്‍ഷവും ശരാശരി 73.3 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍; സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ കൂടുലും ഏഷ്യയില്‍