ശരീരത്തിലെ കോശങ്ങളിലെ ഡി. എന്‍. എ. യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. കോശങ്ങള്‍ നശിക്കുമ്പോള്‍ അതിലെ പ്യൂരിന്‍ വിഘടിച്ചാണ് പ്രധാനമായും ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാവുന്നത്. കൂടാതെ നമ്മള് കഴിക്കുന്ന ആഹാരത്തിലെ (ഉദാ: മാംസം, മത്സ്യങ്ങള്‍, മദ്യം തുടങ്ങിയവ) പ്രോട്ടീന്‍ വിഘടിച്ചു പ്യൂരിന്‍ ഉണ്ടാവുകയും അതില്‍ നിന്നും ധാരാളമായി യൂറിക് ആസിഡ് ഉണ്ടാവുന്നത്. കൂടാതെ നമ്മള് കഴിക്കുന്ന ആഹാരത്തിലെ(ഉദാ: മാംസം, മത്സ്യങ്ങള്‍, മദ്യം തുടങ്ങിയവ) പ്രോട്ടീന്‍ വിഘടിച്ചു. പ്യൂരിന്‍ ഉണ്ടാവുകയും അതില്‍ നിന്നും ധാരാളമായി യൂറിക് ആസിഡ് ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.
സാധാരണയായി പുരുഷന്മാരില് മൂന്നു മുതല്‍ ഏഴു വരെ mg/dl യൂറിക് ആസിഡ് ആണു കാണാറുള്ളത്. എന്നാല്‍ സ്ത്രീകളില്‍ പുരുഷന്മാരെക്കാള് കുറവായിരിക്കും (2.4-6 mg/dl). ആര്‍ത്തവം ഉള്ള സ്ത്രീകളില്‍ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരിലുള്ള ഈസ്ട്രജന് എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. യൂറിക് ആസിഡ് എഴുപതു ശതമാനവും മൂത്രത്തില്‍ കൂടിയും ബാക്കി മുപ്പതു ശതമാനം മലത്തിലൂടെയും പുറംതള്ളപ്പെടുന്നു. യൂറിക്യൂറിക് ആസിഡ് പുറന്തള്ളാതെ ശേഷിച്ചാല്‍ അവ ശരീരത്തില്‍ അടിഞ്ഞു കൂടാന്‍ തുടങ്ങും.
സന്ധികളിലുണ്ടാകുന്ന അസഹനീയ വേദനയാണ് യൂറിക് ആസിഡ് കൂടുന്നതിന്റെ പ്രധാന ലക്ഷണം. ഇത് ഗൗട്ട്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയിലേക്കു വഴിവയ്ക്കുന്നു. ലിംഫോമ, ലുക്കീമിയ തുടങ്ങിയ അര്‍ബുദരോഗങ്ങളുടെ ചികിത്സയെ തുടര്‍ന്ന് അര്‍ബുദകോശങ്ങള്‍ പെട്ടെന്നു നശിക്കുമ്പോഴും അതികഠിനമായ വ്യായാമശീലത്തെ തുടര്‍ന്നും അപസ്മാരബാധയെ തുടര്‍ന്നും യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരാം. യൂറിക് ആസിഡ് കല്ല് (Kidney Stone), വൃക്കസ്തംഭനം (Kidney Failure) എന്നീ സങ്കീര്‍ണ പ്രശ്നങ്ങള്‍ ഉണ്ടാകാം.
യൂറിക് ആസിഡ് ശരീരത്തില്‍ കൂടുതലായി കാണപ്പെടുന്നതു പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ്. കോശങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ച് ഉണ്ടാകുന്നത് യൂറിക് ആസിഡ് ആണ്. ഗൗട്ട് രോഗികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു. സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവര്‍ത്തനം എന്നിവ മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.
ആഹാരം: മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, അമിതമായിട്ടുള്ള ഭക്ഷണം, മദ്യം എന്നിവയില്‍ അടങ്ങിയിരിക്കുന്ന പ്യൂരിന്‍ വിഘടിക്കുമ്പോള്‍.
ദീര്‍ഘകാല വൃക്കാരോഗങ്ങള്‍, വൃക്കാസ്തംഭനം എന്നീ രോഗങ്ങള്‍ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംതള്ളാന്‍ സാധിക്കാതെ വരുമ്പോള്‍.
തൈറോയ്ഡിന്റെ പ്രവര്‍ത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലംഅമിതമായി ജലം പുറത്തുപോവുക.
കൊഴുപ്പ് രക്തത്തില്‍ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു. രക്താര്‍ബുദമുള്ള രോഗികളില്‍ 60%-70% ത്തിലും യൂറിക് ആസിഡ് ലെവല്‍ വളരെയധികം ഉയര്‍ന്ന തോതില്‍ ആയിരിക്കും.
ഈ രോഗികളില്‍ കോശങ്ങളിലുണ്ടാകുന്ന വളരെ വേഗത്തിലുള്ള പരിണാമത്തിന്റെ ഭാഗമായി യൂറിക് ആസിഡ് അമിതമായി ഉത്പാദിക്കപ്പെടുന്നു.
സോറിയാസിസ് രോഗികളില്‍ 70% വരെ യൂറിക് ആസിഡിന്റെ അളവ് കൂടുതലായിരിക്കും.