- Advertisement -Newspaper WordPress Theme
AYURVEDAപ്രമേഹം ആഹാരത്തിലൂടെ നിയന്ത്രിക്കാം

പ്രമേഹം ആഹാരത്തിലൂടെ നിയന്ത്രിക്കാം

ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോഗമാണ് പ്രമേഹം. പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ശരീരം നിര്‍മിക്കുന്ന ഇന്‍സുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ തോത് അനുസരിച്ച് പ്രമേഹരോഗാവ്സ്ഥ വ്യത്യാസപ്പെടും. അതുകൊണ്ടാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നു കഴിക്കണം എന്ന് പറയുന്നത്. ഇന്‍സുലിന്‍ കുത്തിവയ്പ്പും ഗുളികയുമാണ് പ്രമേഹ നിയന്ത്രണത്തിനുള്ള രണ്ടു മാര്‍ഗങ്ങള്‍. ക്യത്യമായി മരുന്ന് കഴിക്കേണ്ടത് ഈ രോഗത്തിന് അനിവാര്യമാണ്. വീട്ടിലെ ചില ഒറ്റമൂലികള്‍ കഴിച്ച് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം.

കയ്പ്പാണെങ്കിലും പാവയ്ക്ക സൂപ്പറാണ്

പ്രമേഹ നിയന്ത്രണത്തിന് ഉപയോഗിച്ചു വരുന്ന ഒന്നാണ് പാവയ്ക്ക. അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേര്‍ത്ത് കഴിക്കുന്നതും, ഇടിച്ച് പിഴിഞ്ഞ നീരോ മിക്സിയില്‍ അടിച്ച് ജ്യൂസായോ കുടിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്.

ചാരന്റൈന്‍, വിസിന്‍ എന്നീ രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇന്‍സുലിന് സമാനമായ പോളിപെപ്റ്റൈഡ് പിഎ എന്ന സംയുക്തവും ഇതിലുണ്ട്. പ്രമേഹരോഗത്തിന് പാവയ്ക്ക ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ പിന്തുണയുമുണ്ട്. എത്നോ ഫാര്‍മക്കോളജി ജേണലില്‍ ടൈപ്പ്-2 പ്രമേഹരോഗികളില്‍ രോഗനിയന്ത്രണത്തിന് പാവയ്ക്ക ഗുണകരമാണെന്ന് പറയുന്നുണ്ട്. ഇന്‍സുലിന്‍ ഉല്‍പാദന നിയന്ത്രണത്തിനും പാവയ്ക്കയ്ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കോവയ്ക്കയെ ഒഴിവാക്കരുത്

ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇന്‍സുലിന്‍ ആണെന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാന്‍ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസെമിക്ക് ഇന്‍ഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികള്‍ക്ക് സഹായകരമാകുന്നത്.

കറ്റാര്‍വാഴ ജ്യൂസ് സ്ഥിരമായി കഴിക്കണം

പ്രമേഹരോഗ നിയന്ത്രണത്തിന് കറ്റാര്‍വാഴ ഗുണകരമാണെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറ്റാര്‍വാഴ ജ്യൂസിന് സാധിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

പ്രമേഹരോഗികള്‍ക്ക് നെല്ലിക്ക ജ്യൂസ്

വിറ്റാമിന്‍-സിയുടെ സമൃദ്ധമായ സ്രോതസ്സാണ് നെല്ലിക്ക. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് നെല്ലിക്ക ഗുണകരമാണ്. നെല്ലിക്കാനീരും പച്ചമഞ്ഞളും സമമെടുത്ത് ദിവസവും ഒരുനേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമായ മരുന്നാണെന്ന് പാരമ്പര്യ നാട്ടുവൈദ്യം പറയുന്നു.

വെണ്ടയ്ക്ക പാനീയം

കഴുകി വൃത്തിയാക്കിയ പത്ത് വെണ്ടയ്ക്ക അരികുകള്‍ കളഞ്ഞ് നടുവെ ചെറുതായി പിളര്‍ന്ന് ഒരു പാത്രത്തില്‍ വയ്ക്കുക. ഇതിലേക്ക് മുങ്ങിക്കിടക്കാന്‍ പാകത്തിന് വെള്ളമൊഴിച്ച് ഒരു രാത്രി മൂടി വെച്ച ശേഷം പിറ്റേന്ന് രാവിലെ അരിച്ച് വെറും വയറ്റില്‍ കുടിക്കാം.

ഉലുവയും മഞ്ഞളും

നാല് ടേബിള്‍ സ്പൂണ്‍ വീതം ഉണക്കനെല്ലിക്കയും ഉലുവയും പൊടിച്ചെടുത്ത് ഒന്നര ലിറ്റര്‍ വെളളത്തിലിട്ട് ഒരു രാത്രി മുഴുവന്‍ വെക്കുക.ഇതിലേക്ക് രണ്ടുടീസ്പുണ്‍ മഞ്ഞള്‍പ്പൊടിയിട്ട് അടുപ്പത്തു വച്ച് ചൂടാക്കി ഒരു ലിറ്ററാക്കണം. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച് ദിവസേന രണ്ടു സ്പൂണ്‍ വീതം വെറും വയറ്റില്‍ കഴിക്കാം.

പാഷന്‍ ഫ്രൂട്ട് ഇലകള്‍

പാഷന്‍ ഫ്രൂട്ടിന്റെ അഞ്ചോ ആറോ ഇലകളെടുത്ത് ശുദ്ധജലത്തില്‍ തിളപ്പിച്ച് , ചൂടാറിയ ശേഷം ആ വെളളം ദിവസത്തില്‍ പല സമയങ്ങളിലായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme