ഓരോ കുട്ടിയേയും സംബന്ധിച്ച് ക്യത്യമായ ആരോഗ്യ പരിശോധനകള്‍ നടത്തുകയും അവശരിയായ രീതിയില്‍ രേഖപ്പെടുത്തുകയും വേണം. ഏറ്റവും കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും ശിശുചികിത്സാ വിദഗ്ധര്‍, ചര്‍മരോഗ വിദഗ്ധര്‍ നേത്രരോഗ വിദഗ്ധന്‍,ഇ.എന്‍.ടി. വിദഗ്ധന്‍ എന്നിവരൊക്കെ അടങ്ങുന്ന ടീം കുട്ടികളെ പരിശോധിച്ച് വിവരങ്ങള്‍ ഹെല്‍ത്ത് രജിസറ്ററില്‍ രേഖപ്പെടുത്തണം. അത്യാവശ്യമായ രകത പരിശോധനകളും ഇത്തരം അവസരങ്ങളില്‍ ചെയ്യാവുന്നതാണ്. കുട്ടികളിലെ അസുഖങ്ങള്‍ നേരത്തേ കണ്ടുപിടിക്കാനും ആവശ്യമായ ചികിത്സകള്‍ നല്‍കാനും ആരോഗ്യ പരിശോധനകള്‍ സഹായകമാണ്. ഇത്തരം പരിശോധനാ അവസരങ്ങളില്‍ ആരോഗ്യ ക്ലാസുകള്‍ നല്‍കിയാല്‍ കുട്ടികളില്‍ ആരോഗ്യ അവബോധം സ്യഷ്ടിക്കുവാന്‍ അവ പ്രയോജനപ്പെടും.
കുട്ടികളില്‍ കാണുന്ന പല അസുഖങ്ങളും ആദ്യം തിരിച്ചറിയപ്പെടുന്നത് സകൂളുകളിലാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കേള്‍വിത്തകരാറുകള്‍. അധ്യാപകരാവും പലപ്പോഴും കുട്ടികളുടെ കേള്‍വിത്തകരാറുകള്‍. അദ്യം തിരിച്ചറിയുന്നത് .ഇത്തരത്തിലുളള കുട്ടികളെ എത്രയും വേഗം ഇ.എന്‍.ടി. സെപഷലിസറ്റിനെ കാണിക്കാനും അധ്വാപകര്‍ക്ക് നിര്‍ദേശിക്കാവുന്നതാണ്.
മറ്റൊരു പ്രശനം കാഴചത്തകരാറുകളാണ്. കുട്ടികള്‍ പുസകം അടുപ്പിച്ച് പിടിച്ച് വായിക്കുന്നതോ ബോര്‍ഡില്‍ എഴുതിയത് ക്യത്യമായി വായിക്കാനാവാതെ പോകുന്നതോ ഒക്കെ ആദ്യം തിരിച്ചറിയുന്നത് സകൂളുകളില്‍ വെച്ചാണ്. കുട്ടികളുടെ സമഗ്രമായ പ്രകടനങ്ങളില്‍ ശ്രദ്ധയും സാമൂഹിക അബവബോധവുമുള്ള അധ്യാപകര്‍ക്ക് ഇത്തരം ഇടപെടലുകള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കാനാകും.
കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ശാരീരിക രോഗങ്ങള്‍പ്പോലെ സാധാരണ ഗതിയില്‍ എളുപ്പത്തില്‍ തിരിച്ചറിയപ്പെടാറില്ല. വിഷാദരോഗമുള്ള കുട്ടികള്‍, ആതമവിശ്വാസക്കുറവുള്ള കുട്ടികള്‍, പഠനവൈകല്യമുള്ള കുട്ടികള്‍ തുടങ്ങവരെ കണ്ടെത്തുവാനും മാനസിക ചികിത്സകരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയുന്ന രീതിയില്‍ അധ്യാപകരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ക്ലാസിലെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുബോള്‍ ഇത്തരം കുട്ടികള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പെട്ടന്ന് മനസിലാക്കാനാകും.
മറ്റുള്ള കുട്ടികളെ വേദനപ്പിക്കുന്ന/ ആക്രമിക്കുന്ന മാനസിക വൈകല്യങ്ങളും അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടാതെ പോകില്ല. ആ സമയത്ത് കുട്ടികള്‍ക്ക് മാനസികാരോഗ്യവിദഗ്തന്റെ സഹായം തേടുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ഇത്തരത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ സ്‌കൂളില്‍ വെച്ച് തന്നെ അധ്യാപകര്‍ക്ക് ഫലപ്രദമായി ഇടപെടാനാകും. ടൈപ്പ് വണ്‍ പ്രമേഹം പോലുള്ള രോഗങ്ങളും സ്‌കൂളില്‍വെച്ച് തിരിച്ചറിയപ്പെടാറുണ്ട്. അസാധാരണമായ ക്ഷീണം, മെലിച്ചില്‍, ഇടക്കിടെ മൂത്രമൊഴിക്കല്‍, അമിതമായ ദാഹം, ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ അധ്യാപകര്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ കഴിയും.