- Advertisement -Newspaper WordPress Theme
HEALTHവസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല; എന്താണ് കാരണം

വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല; എന്താണ് കാരണം

കൈകൾ ഉപയോഗിച്ചാണെങ്കിലും വാഷിംഗ് മെഷീനിൽ ആണെങ്കിലും വസ്ത്രങ്ങൾ കഴുകുമ്പോൾ വെള്ളത്തിന്റെ താപനില മനസിലാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ചൂട് വെള്ളത്തിൽ കഴുകിയാൽ നന്നായി വൃത്തിയാകുമെന്നും അണുക്കൾ പോകുമെന്നും പറയാറുണ്ട്. ഇത് ശരിയാണെങ്കിലും ചില വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല. ഓരോ വസ്ത്രങ്ങളും എങ്ങനെയാണ് കഴുകേണ്ടതെന്ന് വസ്ത്രത്തിന്റെ പിൻഭാഗത്തായി കെയർ ടാഗ് കൊടുത്തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങൾ കഴുകേണ്ടത്. 

ചൂട് വെള്ളത്തില്‍ കഴുകാന്‍ പാടില്ലാത്ത വസ്ത്രങ്ങള്‍ ഇതാണ്

ഡാര്‍ക്ക് വസ്ത്രങ്ങള്‍

ഡാര്‍ക്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒരിക്കലും ചൂട് വെള്ളത്തില്‍ കഴുകാന്‍ പാടില്ല. ഇത് വസ്ത്രം കേടുവരാനും നിറം മങ്ങി പോകാനും കാരണമാകുന്നു. ഡാര്‍ക്ക് നിറങ്ങളിലുള്ള ജീന്‍സുകളും ചൂട് വെള്ളത്തില്‍ കഴുകാന്‍ പാടില്ല. ഇത് ജീന്‍സ് ചുരുങ്ങി പോകാന്‍ കാരണമാകുന്നു.

പട്ടുപോലുള്ള വസ്ത്രങ്ങള്‍

സില്‍ക്ക് പോലുള്ള വസ്ത്രങ്ങള്‍ ചൂട് വെള്ളത്തില്‍ കഴുകാന്‍ പറ്റിയവയല്ല. ഇത്തരം വസ്ത്രങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. ഇത് വസ്ത്രങ്ങള്‍ ചുരുങ്ങിപ്പോകാനും തിളക്കം നഷ്ടപ്പെടാനും തുണി തുന്നി പോകാനും കാരണമാക്കുന്നു.

അത്ലറ്റിക് വസ്ത്രങ്ങള്‍

അത്ലറ്റിക് വസ്ത്രങ്ങള്‍ ഇലാസ്റ്റിക് പോലുള്ള മെറ്റീരിയലിലാണ് ഉണ്ടാവുന്നത്. ചൂട് വെള്ളത്തില്‍ കഴുകിയാല്‍ ഇതിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അത്ലറ്റിക് വസ്ത്രങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്.

ചോരക്കറയുള്ള വസ്ത്രങ്ങള്‍

കറയുള്ള വസ്ത്രങ്ങള്‍ ചൂട് വെള്ളത്തില്‍ കഴുകുന്നത് ഒഴിവാക്കണം. ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ കറകള്‍ വസ്ത്രത്തില്‍ കൂടുതല്‍ പറ്റിയിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കറയുള്ള വസ്ത്രങ്ങള്‍ കഴുകാന്‍ ഇടുന്നതിന് മുമ്പ് കറകള്‍ പൂര്‍ണമായും നീക്കം ചെയ്തതിന് ശേഷം മാത്രം വൃത്തിയാക്കാന്‍ ശ്രദ്ധിക്കാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme