- Advertisement -Newspaper WordPress Theme
AYURVEDAകൊറോണ വൈറസ് ശരീരകോശങ്ങളെ നശിപ്പിക്കുമോ

കൊറോണ വൈറസ് ശരീരകോശങ്ങളെ നശിപ്പിക്കുമോ

കോവിഡ് 19 വൈറസ് സ്വന്തം ശരീരകോശങ്ങളെ തന്നെ നശിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിച്ചേക്കുമെന്ന് ഗവേഷകര്‍. ഇന്ത്യക്കാരനായ സബോര്‍നി ചക്രവര്‍ത്തി ഉള്‍പ്പടെയുള്ള യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.

നാല് ആശുപത്രികളില്‍ നിന്നുള്ള 300 രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രക്തപരിശോധനയിലൂടെ അണുബാധയുടെ വിവിധ ഘട്ടങ്ങളിലുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം (ഇമ്മ്യൂണ്‍ റെസ്‌പോണ്‍സ്) എങ്ങനെയാണെന്നും നിരീക്ഷിച്ചു.

സ്വന്തം ശരീരത്തിന്റെ കോശങ്ങളെതന്നെ ആക്രമിക്കുന്ന പ്രതിരോധ സംവിധാനമായ ഓട്ടോ ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും ഗവേഷകര്‍ പരിശോധിച്ചു. ഇതിനുശേഷം ഈ ഓട്ടോ ആന്റിബോഡിയുടെ അളവിനെ കോവിഡ് 19 പോസിറ്റീവ് ആകാത്ത ആളുകളുടെ ശരീരത്തിലെ ഓട്ടോ ആന്റിബോഡിയുടെ അളവുമായി താരതമ്യം ചെയ്യുകയും ചെയ്തു.

കോവിഡ് 19 ബാധിച്ചവരിലാണ് ഓട്ടോ ആന്റിബോഡികള്‍ പൊതുവായി കാണുന്നതെന്ന് ഇതുസംബന്ധിച്ച മുന്‍പഠനങ്ങളും സൂചിപ്പിക്കുന്നു. കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 50 ശതമാനം പേരിലും ഓട്ടോ ആന്റിബോഡികള്‍ കണ്ടെത്താനായി. എന്നാല്‍ കോവിഡ് 19 ബാധിക്കാത്തവരിലാകട്ടെ ഇതിന്റെ തോത് 15 ശതമാനം പേരില്‍ മാത്രമാണ് കണ്ടെത്തിയത്. ചില രോഗികളില്‍ അണുബാധ കൂടിയപ്പോള്‍ ഓട്ടോ ആന്റിബോഡികളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടിരുന്നതായും ചിലരില്‍ കൂടിയതായും പഠനത്തില്‍ പറയുന്നു. ഇത് പല അവയവങ്ങളെ ബാധിക്കാനും ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും വഴിയൊരുക്കിയേക്കും.

വൈറസിനെതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ ആയുധങ്ങളെന്ന് കരുതപ്പെടുന്നവയാണ് ഇന്റര്‍ഫെറോണുകള്‍. സ്വയം പകര്‍പ്പെടുക്കാനുള്ള വൈറസിന്റെ ശേഷിയെ നിര്‍വീര്യമാക്കുന്നവയാണ് ഇവ. ഇവയെയും ചില ആന്റിബോഡികള്‍ ആക്രമിക്കുന്നുണ്ടെന്നും ഗവേഷണത്തില്‍ കണ്ടെത്തി.

ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധത്തിന് (ഓട്ടോ ഇമ്മ്യൂണിറ്റി) മേല്‍ സാര്‍സ് കോവ് 2 വൈറസിന്റെ ആഘാതം എത്രയെന്ന് കണ്ടെത്താനുള്ള പഠനങ്ങളും ഗവേഷകര്‍ ആരംഭിച്ചിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme