in

ഇന്ത്യയുടെ കോവിഡ് -19 കേസുകളില്‍ പകുതിയും കേരളത്തില്‍

Share this story

ഏറ്റവും കൂടുതല്‍ ബാധിച്ച 20 കോവിഡ് ജില്ലകളില്‍ 12 എണ്ണം കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാരാഷ്ട അടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡിനെ ചെറുക്കുന്നതില്‍ വിജയിച്ചപ്പോള്‍ കേരളത്തിന്റെ നടപടികള്‍ കോവിഡ് കേസുകള്‍ കൂടാന്‍ കാരണമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കേരളം അനുവദിച്ച ഇളവുകളാണ് കേസുകള്‍ കൂടാന്‍ കാരണമായത്. അന്നു തന്നെ ആരോഗ്യമേഖലയിലെ വിദഗ്തര്‍ വരാനിരിക്കുന്നത് ഗുരുതര സാഹചര്യമാണെന്ന് പറഞ്ഞിരുന്നു.
നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ കോവിഡ് കേസുകള്‍ ഉയരുന്നത് ബാധിക്കുമോ എന്ന ഭയവും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുകയാണ്.
സര്‍ക്കാറിന്റെ അമിത ആത്മവിശ്വാസവും കൂടുതലായി ആന്റിജന്‍ പരിശോധനകളെ ആശ്രയിക്കുന്നതും ആര്‍ടി-പിസിആര്‍ പരിശോധനകള്‍ അവഗണിക്കുന്നതും കസുകളുടെ എണ്ണത്തിനും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കിനും കാരണമായി എന്ന് ആരോഗ്യ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. കേരള ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് സംസ്ഥാനത്തിന്റെ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടിയാണ്.

മിക്ക സംസ്ഥാനങ്ങളും കോവിഡ് കേസുകള്‍ മെയ്-ജൂണ്‍ നിലവാരത്തേക്കാള്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ നിരവധി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗം (ഐസിയു) കിടക്കകള്‍ ഏതാണ്ട് നിറഞ്ഞിരിക്കുന്നു. മന്ത്രാലയം പറയുന്നതനുസരിച്ച് 3,050 ഐസിയു കിടക്കകളുണ്ട് – സര്‍ക്കാര്‍ ആശുപത്രികളില്‍ 1,200 ഉം സ്വകാര്യമേഖലയില്‍ 1,850 ഉം – അവയില്‍ 90% കിടക്കകളും നിറഞ്ഞ സ്ഥിതിയാണ്.
ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്, പക്ഷേ സ്ഥിതി വഷളായാല്‍ ആരോഗ്യ മന്ത്രാലയം കോവിഡ് രോഗികള്‍ക്കുള്ള താല്‍ക്കാലിക ആശുപത്രികള്‍ പോലുള്ള മറ്റ് ബദലുകള്‍ കണ്ടെത്തേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. എസ്.എസ്. ലാല്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിതി ഗുരുതരമായി മാറിയതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറില്‍ ഹ്രസ്വമായ ഇടവേളയ്ക്ക് ശേഷം കോവിഡ് -19 കേസുകള്‍ ഉയരാന്‍ തുടങ്ങി (രണ്ടാമത്തെ തരംഗമെന്ന് വിളിക്കുന്നു). ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 13 ശതമാനമായും ഒക്ടോബര്‍ 13 ന് ഇത് 18.16 ശതമാനമായും ഉയര്‍ന്നു. നവംബറില്‍ ടിപിആര്‍ 8 ശതമാനമായും ഡിസംബറില്‍ ഇത് 9 ശതമാനമായും ഉയര്‍ന്നുവെന്ന് മന്ത്രാലയത്തിന്റെ ഡാറ്റ കാണിക്കുന്നു. ജനുവരി രണ്ടാം പകുതിയില്‍ ടിപിആര്‍ ജനുവരി 25 ന് 12.48 ശതമാനമായി ഉയര്‍ന്നു. ജനുവരി പകുതിയില്‍ ഇത് 10.88 ആയിരുന്നു.
പോസിറ്റീവ് നിരക്ക് വര്‍ദ്ധിച്ചതോടെ സജീവമായ കോവിഡ് കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരാശരി സജീവ കേസുകള്‍ 65,000 നും 70,000 നും ഇടയിലാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ ബാധിച്ച 20 കോവിഡ് ജില്ലകളില്‍ 12 എണ്ണം ഇപ്പോള്‍ കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഇന്ന് 6293 പേര്‍ക്ക് കോവിഡ്

ഇത്തരം ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ അപകടമാണ്