- Advertisement -Newspaper WordPress Theme
Uncategorizedകാരറ്റ് നിസാരക്കാരനല്ല

കാരറ്റ് നിസാരക്കാരനല്ല

രുചികരമായ കിഴങ്ങ് എന്നതിലുപരി വിവിധ തരം പോഷകങ്ങളാല്‍ സമ്പന്നമാണ് കാരറ്റ്. ഇതില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ആന്റി ഓക്‌സിഡുകള്‍, കാത്സ്യം, ആവശ്യ വിറ്റാമിനുകള്‍, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ശരീരഭാരം കുറയ്ക്കല്‍, ദഹനം,. കണ്ണിന്റെ ആരോഗ്യം, ചര്‍മ്മ സംരക്ഷണം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്നു.
കാരറ്റിലുള്ള ബീറ്റാ കരോട്ടിന്‍ കാരറ്റിന് ഓറഞ്ച് നിറം നല്‍കുന്നതിന് പുറമേ, മനുഷ്യ ശരീരത്തിലെത്തുബോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. ഇത് രക്തത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറച്ചും ഹൃദയ ദമനികളിലെ തടസം നീക്കി രക്തയോട്ടം വര്‍ദ്ധിപ്പിച്ചും ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും അത്യുത്തമമാണ്. മാത്രമല്ല ദിവസം മുഴുവന്‍ ഉന്‍മേഷം പ്രദാനം ചെയ്യാനും ഇതിന് കഴിവുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme