- Advertisement -Newspaper WordPress Theme
FITNESSന്യൂമോണിയ ലക്ഷണം ഉള്ളവര്‍ക്കെല്ലാം കോവിഡ് പരിശോധന

ന്യൂമോണിയ ലക്ഷണം ഉള്ളവര്‍ക്കെല്ലാം കോവിഡ് പരിശോധന

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ന്യൂമോണിയ ലക്ഷണം ഉള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുന്നു. പനി, ജലദോഷം ബാധിച്ചവരില്‍ 23 മുതല്‍ 5 ശതമാനം വരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം അതത് ജില്ലകളിലെ സാഹചര്യമനുസരിച്ച് തീരുമാനിക്കാം. എന്നാല്‍ രണ്ട് ശതമാനത്തില്‍ കുറയാന്‍ പാടില്ല.

സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കാണുന്നവരില്‍ തീവ്ര രോഗലക്ഷണം ഉള്ളവരുടെയും വിദേശങ്ങളില്‍ നിന്നും വന്നവരുടെയും സാമ്പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് ഊര്‍ജിതമാക്കാനും പറഞ്ഞിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം ഉടന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കും.

കുട്ടികള്‍ക്ക് സ്‌കൂളിലെത്തി പ്രതിരോധ കുത്തിവെപ്പ് നല്‍കും

ഡോക്ടര്‍മാരടക്കമുള്ള സംഘം സ്‌കൂളുകളില്‍ എത്തി 12-നും 17-നും ഇടയിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കും. സ്‌കൂളിനടുത്ത് കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് കുട്ടികളെ അവിടെ എത്തിക്കാനും ആലോചനയുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നാകും ഇത് സജ്ജീകരിക്കുക. ജില്ലകളില്‍ ഇക്കാര്യം ആസൂത്രണം ചെയ്യാനാ ണ് പറഞ്ഞിരിക്കുന്നത്.

രോഗികളുടെ എണ്ണം ദിവസവും കൂടി വരുന്നുണ്ടെങ്കിലും ആരോഗ്യനില വഷളാകുന്നവരുടെ എണ്ണം കുറവാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് കോവിഡ് ആശുപത്രികള്‍, കിടക്കകള്‍ ഐസിയു കിടക്കകള്‍, സ്രവപരിശോധന സംഘങ്ങള്‍ എന്നിവ ക്രമീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ആരോഗ്യനില മോശം ആകുന്നതായി കാണുന്നത്. ഈ വിഭാഗക്കാര്‍ക്ക് മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് പൂര്‍ണ്ണമാക്കാന്‍ പറഞ്ഞിട്ടുണ്ട്. കോവിഡ് ക്ലസ്റ്ററുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme