in , , , , ,

മൊബൈല്‍ ഫോണിന്‌ അടിമയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Share this story

കല്ലമ്പലം: മൊബൈല്‍ ഫോണില്‍ അടിമയാണെന്ന് കുറിപ്പെഴുതി വെച്ചശേഷം വിദ്യാര്‍ഥിനി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു. നാവായിക്കുളം വെട്ടിയറ ചിറവിള പുത്തന്‍വീട്ടില്‍ പരേതനായ ജയമോഹന്റേയും ശ്രീജയുടെയും മകള്‍ ജീവ മോഹനനെ ( ഗൗരി 16) യാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.


മടവൂര്‍ എന്‍.എസ്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഉറ്റ കൂട്ടുകാരിയല്ല, പഠനത്തില്‍ ശ്രദ്ധിക്കാന്‍ ആകുന്നില്ല, ബി.ടി.എസ് ഉള്‍പ്പെടെയുള്ള ബാന്‍ഡുകളുടെ പാട്ടുകേള്‍ക്കാന്‍ ആണ് തോന്നുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആറ് പേജുകളിലായി എഴുതി വച്ച ശേഷമാണ് ജീവ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ആറ്റിങ്ങല്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ അമ്മ ശ്രീജ രാവിലെ ജോലിക്ക് പോയിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇളയ സഹോദരി ജിതാ മോഹനന്‍ ട്യൂഷനും പോയി. ഈ സമയത്ത് പ്രായമായ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ജീവയ്‌ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്.

ജിത ട്യൂഷന്‍ കഴിഞ്ഞെത്തി ജീവയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളെത്തി കതക് തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ജീവയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യകുറിപ്പ് കണ്ടെത്തി.

പഠനത്തില്‍ മിടുക്കിയായിരുന്ന ജീവയ്ക്ക് പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഉണ്ടായിരുന്നു. എന്നാല്‍ പ്ലസ് വണ്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നോക്കം പോയി.
പൊതു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയില്ലെന്ന ഭീതി ബാധിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നു.

താന്‍ മൊബൈല്‍ ഫോണിന് അടിമയായി എന്നും അനുജത്തിക്ക് ഫോണ്‍ നല്‍കരുതെന്നും കുറിപ്പില്‍ പറയുന്നു. കൊറിയന്‍ യൂട്യൂബ് വീഡിയോയുടെ സ്ഥിരം കാഴ്ചക്കാരി ആയിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ച പോലീസും പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ഉള്ള ഇടപെടലുകളോ മറ്റ് ബന്ധങ്ങളോ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ജീവിയുടെ അച്ഛന്‍ അഞ്ചുകൊല്ലം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056)

ന്യൂമോണിയ ലക്ഷണം ഉള്ളവര്‍ക്കെല്ലാം കോവിഡ് പരിശോധന

വ്യക്കരോഗം ഗുരുതരമാകുന്നതിന്റെ 6 ലക്ഷണങ്ങള്‍