in , , , , , , , ,

വ്യക്കരോഗം ഗുരുതരമാകുന്നതിന്റെ 6 ലക്ഷണങ്ങള്‍

Share this story

വ്യക്കരോഗം സങ്കീര്‍ണമായി മാറുകയോ സങ്കീര്‍ണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകള്‍ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാന്‍ വൈകരുത്.

മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് വ്യക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോള്‍ അമിതമായി പതയുകയോ നുരയുകയോ കുമിളകള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം സാധാരണമല്ലാത്ത വിധം മൂത്രം നേര്‍ത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം ്അല്‍പാല്‍പമായി പോകുക, മൂത്രത്തിന്റെ നിറം കട്ടന്‍ ചായയുടെ നിറം പോലെയാകുക,മൂത്രത്തില്‍ രകത്ം കാണുക, മൂത്രമൊഴിക്കാന്‍ പ്രയാസം നേരിടുക- മുതലായവയും വ്യക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നില്‍ക്കുന്നതുമായ ക്ഷീണം സീക്ഷിക്കണം. വ്യക്കയുടെ തകരാറുമുലം ചുവന്ന രക്താണുക്കളുടെ ഉല്‍പാദനവും വളര്‍ച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവര്‍ത്തനത്തിനാവശ്യമായ് ഓക്‌സിജന്‍ എത്ത്ക്കാന്‍ ചുവന്ന രക്താണുക്കള്‍ക്കു കഴിയാതെ വരുന്നതുമുലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളര്‍ച്ചയുണ്ടാകുന്നു കടുത്തക്ഷീണം അനുഭവപ്പെടുന്നു ചിലര്‍ക്ക് തണുപ്പും അനുഭവപ്പെടും ഓക്‌സിജന്‍ കുറയുന്നതുമൂലവും ശ്വാസകോശത്തില്‍ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു വേണ്ട ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

3.മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വ്യക്കകള്‍ ശരീരത്തില്‍ അധികമുളള വെളളം പുറന്തളളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

രുചിയില്ലായ്മയും ദുര്‍ഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വ്യക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്ക് ചെയ്യാനാകാത്തവിധം വ്യക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാല്‍ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛര്‍ദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

ചൊറിച്ചില്‍

ശരീരത്തില്‍ മാലിന്യം പുറന്തളളുന്നതില്‍ വ്യക്കകള്‍ പരാജയപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകാന്‍ ഇടയാകും

വേദന

മുതുകിലും,ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വ്യക്കരോഗത്തിന്റെ ലക്ഷണമാണ്. വ്യക്കയില്‍ നീര്‍ക്കുമിളകള്‍ രൂപം കൊളളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക. ഈ പറഞ്ഞ സൂചനകള്‍ വ്യക്കരോഗം വരാനുളള സാധ്യതയുടെ സൂചനകളല്ല.വിവിധ വ്യക്കരോഗങ്ങള്‍ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാല്‍ ഒരു നിമിഷം വൈകാതെ വ്യക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

മൊബൈല്‍ ഫോണിന്‌ അടിമയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

യാത്രക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും ഒഴിവാക്കാം