തിരുവനന്തപുരം: കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35.
ഇതുവരെ ആകെ 1,49,89,949 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 7067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങള്‍ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 5080 ആയി.
പോസിറ്റീവായവര്‍
കോഴിക്കോട് 3767
എറണാകുളം 3320
മലപ്പുറം 2745
തൃശൂര്‍ 2584
തിരുവനന്തപുരം 2383
കോട്ടയം 2062
കണ്ണൂര്‍ 1755
ആലപ്പുഴ 1750
പാലക്കാട് 1512
കൊല്ലം 1255
പത്തനംതിട്ട 933
കാസര്‍കോട് 908
വയനാട് 873
ഇടുക്കി 838
നെഗറ്റീവായവര്‍
തിരുവനന്തപുരം 794
കൊല്ലം 406
പത്തനംതിട്ട 278
ആലപ്പുഴ 583
കോട്ടയം 694
ഇടുക്കി 96
എറണാകുളം 821
തൃശൂര്‍ 684
പാലക്കാട് 372
മലപ്പുറം 540
കോഴിക്കോട് 858
വയനാട് 127
കണ്ണൂര്‍ 595
കാസര്‍കോട് 219
രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3706, എറണാകുളം 3265, മലപ്പുറം 2634, തൃശൂര്‍ 2550, തിരുവനന്തപുരം 1957, കോട്ടയം 1835, കണ്ണൂര്‍ 1548, ആലപ്പുഴ 1747, പാലക്കാട് 690, കൊല്ലം 1247, പത്തനംതിട്ട 857, കാസര്‍കോട് 880, വയനാട് 860, ഇടുക്കി 820 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍കോട് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1