തിരുവനന്തപുരം: കോവിഡ് പിടിപെട്ട് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ എറെയും വാക്സിന് എടുക്കാത്തവരോ ഒരുഡോസ് വാക്സിന് എടുത്തവരോ ആണെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. 65.5% പേര് ഇതുവരെ വാക്സിന് എടുത്തവരാണ്. 25.7% പേര് ഒരു ഡോസ് എടുത്തവര്‍. 2 ഡോസ് വാക്സിന് എടുത്തവരില്‍ 8.7%പേര് മാത്രമാണ് ഐസിയുവിലെത്തിയതെന്നും മുഖ്യമന്ത്രിയുടെ അവലോകനയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്സിന് എടുക്കാത്ത ഗുരുതര രോഗബാധിതര്ക്കിടയിലാണ് മരണങ്ങള് വ്യാപിക്കുന്നതെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഈ വിഭാഗക്കാര്‍ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ഡോസ് വാക്സിനും നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. കോവീഷീല്‍ഡ് ഇടവേള 84 ദിവസമായതിനാല്‍ ഇതുവരെ വാക്സിന് എടുക്കാത്തവര്‍ക്ക് ഇടവേള കുറഞ്ഞ കോവാക്സിന് നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
ജൂണ്‍18മുതല്‍ സെപ്തംബര്‍ 3 വരെ മരിച്ചവരില്‍ 90%ത്തിലേറെപേര്‍ വാക്സിന് എടുക്കാത്തവരായിരുന്നുവെന്ന കണ്ടെത്തലും യോഗത്തില്‍ ഉയര്‍ന്നുവന്നു.