in , , ,

കോവിഡ് മരണങ്ങളില്‍ 94 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരോ ഒരു ഡോസ് വാക്‌സിന്‍ എടുത്ത ഗുരുതര രോഗമുള്ളവരോ ആണെന്ന് മന്ത്രി വീണാജോര്‍ജ്ജ്

Share this story

പത്തനംതിട്ട: സംസ്ഥാനത്ത് ഒക്ടോബര്‍ മാസത്തിലുണ്ടായ കോവിഡ് മരണങ്ങളില്‍ 94 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരോ ഒരു ഡോസ് വാക്‌സിന്‍ എടുത്ത ഗുരുതര രോഗമുള്ളവരോ ആണെന്ന് മന്ത്രി വീണജോര്‍ജ്ജ്. സീറോ സര്‍വേ ഫലം ഈ മാസം അവസാനം തയ്യാറാകുമെന്നും മനത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒന്നാംഘട്ട വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് എത്തുന്നതായി മന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഇന്നലെ ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 18 വയസിന് മുകളിലുള്ള 78.7% പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
ഇത് എന്‍പത് ശതമാനത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനം ആശ്വാസകരമായ രീതിയിലാകുമെന്നും മന്ത്രി പറഞ്ഞു. നിപ്പയുമായി ബന്ധപ്പെട്ട് ഇതുവരെ പരിശോധിച്ച സാംപിളുകള്‍ എല്ലം നെഗറ്റീവാണ്. ഹൈറിസ്‌ക് ഗണത്തില്‍പ്പെട്ടവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
പ്രദേശത്തെ പതിനയ്യായിരത്തില്‍പരം വീടുകളില്‍ സര്‍വേ നടത്തിയതില്‍ 94 പേര്‍ക്കാണ് പനി കണ്ടെത്തിയത്. പേടിക്കേണ്ട രീതിയിലുള്ള പനി ആര്‍ക്കുമില്ല.സ്ഥിതി നിയന്ത്രണ വിധേയമാണ്.

വിഷാദമൊന്നും ഒരു പ്രശ്‌നമേയല്ല, ജീവിതമാണ് വലുത്: അമീന സൈനു

കോവിഡ്: യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്