ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സൗദിയിലെ ആസ്ട്രസെനെക വാക്‌സിന്‍ തന്നെയെന്ന് സൗദി അധികൃതര്‍ അംഗീകരിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദി അറേബ്യയില്‍ അംഗീകരിച്ച നാല് കോവിഡ് വാക്സിനുകളില്‍ കോവിഷീല്‍ഡ് വാക്സിന്‍ ‘ആസ്ട്രസെനെക’ എന്ന പേരിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആസ്ട്രസെനെക എന്ന കമ്പനിയുടെ വാക്‌സിന്റെ പേരാണ് കോവിഷീല്‍ഡ്.
ഇന്ത്യയിലും സൗദിയിലും ഒരേ വാക്സിന്‍ രണ്ട് പേരുകളില്‍ അറിയപ്പെടുന്നത് വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും വാക്സിന്‍ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികള്‍ക്ക് ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയിരുന്നതിനാല്‍ അത്തരക്കാര്‍ സൗദിയിലെത്തിയാല്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു.