in

ഒരില – ഒരായിരം ഗുണങ്ങള്‍

Share this story


കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. നാരകകുടുംബമായ റൂട്ടേസീയിലെ ചെറുവൃക്ഷമാണ് കറിവേപ്പ്. ആഹാരത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാനും നറുമണം പ്രദാനം ചെയ്യാനും കറിവേപ്പിലയ്ക്ക് കഴിയുന്നു. കറിവേപ്പിലയിലെ ബാഷ്പശീലമുളള തൈലമാണ് രുചിപ്രദാനമായ മണം നല്‍കുന്നത്. വൈറ്റമിന്‍ എയുടെ കലവറയാണ് കറിവേപ്പില.


ഒരില ഒരായിരം ഗുണങ്ങള്‍ എന്നാണ് കറിവേപ്പിലയെക്കുറിച്ച് പണ്ടുളളവര്‍ പറഞ്ഞിരുന്നത്. അന്നജം, ഫൈബര്‍, മാംസ്യം,കാത്സ്യം, അയണ്‍, വൈറ്റമിന്‍ ബി, സി എന്നിവയാല്‍ സമ്പുഷ്ടമാണിത്. ശരീരത്തിലെ അന്നജത്തെ വിഘടിപ്പിക്കുന്ന ആല്‍ഫ അമൈലേസ് എന്‍സൈം ഉത്പാദനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ കറിവേപ്പിലയിലുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.പ്രത്യേകതരം അലര്‍ജികള്‍, വൃണങ്ങള്‍, ചൂടുകുരു, മറ്റു ചര്‍മ്മരോഗങ്ങള്‍ ഇവയെ പ്രതിരോധിക്കാനും ഇവയ്ക്കു കഴിവുണ്ട്.


കറിവേപ്പിലയിലെ നാരുകള്‍ കൊളസ്‌ട്രോള്‍, പ്രമേഹം ഇവയുടെ നിയന്ത്രണത്തിനു സഹായകരമാണ്. ഇഞ്ചിയും കറിവേപ്പിലയും മോരിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം, കാഴ്ചശക്തി, ഓര്‍മ്മശക്തി ഇവ വര്‍ദ്ധിപ്പിക്കാം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം. ഹെപ്പറ്റൈറ്റിസ്,സീറോസിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്നു ഇത് കരളിനെ സംരക്ഷിക്കുന്നു. കറിവേപ്പില ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധത്തെ അകറ്റും.

മീനും തൈരും ചേരുമോ

പ്രാണികളില്‍ നിന്ന് മഹാമാരി .. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന