in

മീനും തൈരും ചേരുമോ

Share this story

മീനിന്റെ കൂടെ തൈര് ഒഴിവാക്കണം എന്ന് പൊതുവേ പറയുന്നുണ്ട്. എന്നാല്‍ അതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. തൈരും മീനും ഒന്നിച്ച് കഴിച്ചാല്‍ വെളളപ്പാണ്ട് വരും എന്നും ചിലര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. പശ്ചിമബംഗാളിലെ ആളുകളും കേരളീയരെപ്പോലെ തന്നെ മീന്‍ കഴിക്കുന്നവരാണ്. ഹില്‍സ എന്നൊരു മീനാണ് അവരുടെ പ്രിയപ്പെട്ട വിഭവം. ഹില്‍സ അവര്‍ പാകം ചെയ്യുന്നതു തന്നെ തൈരില്‍ മാരിനേറ്റു ചെയ്താണ്. കേരളീയരുടെ പാചകത്തില്‍ ഒരു വിഭാഗം ആളുകള്‍ മാത്രമാണ് കുടംപുളി ചേര്‍ത്ത് മീന്‍ പാകപ്പെടുത്തുന്നത്. മറ്റുളളവര്‍ വാളന്‍പുളിയാണ് ചേര്‍ക്കുന്നത്. തൈരു പോലെ പുളിയുളള ആഹാരം മീനിനൊപ്പം കഴിക്കുന്നത് അനുചിതമാണെങ്കില്‍ ഇത്തരം പാചകരീതിയും പ്രശ്‌നകരമാകില്ലേ എന്ന് ചിന്തിക്കേണ്ടി വരും – ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റായ ഡോ.മുംതാസ് ഖാലിദ് ഇസ്മയില്‍ പറയുന്നു.

കുട്ടികളിലെ അപസ്മാരത്തിന് ചെറുപ്പത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തുന്നത് നല്ലതാണ്

ഒരില – ഒരായിരം ഗുണങ്ങള്‍