in ,

സ്ത്രീകളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള മാനസിക പ്രശന്ങ്ങള്‍

Share this story

ആരോഗ്യകരമായ ജീവിതത്തിന് ശരീരത്തോടൊപ്പം ആരോഗ്യമുള്ള മനസ്സും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ പലരും അവരുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ മറക്കുന്നു. സ്ത്രീകള്‍ പലപ്പോഴും ഇത് ചെയ്യുന്നു, കാരണം അവര്‍ക്ക് ഓഫീസിനൊപ്പം വീട്ടുജോലികളുടെ ഉത്തരവാദിത്തങ്ങളുമുണ്ട്. അതിനാല്‍ അവര്‍ക്ക് കുറച്ച് സമയം മാത്രമേ സ്വന്തം കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിയുന്നുള്ളൂ. പലപ്പോഴും സ്ത്രീകള്‍ മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു, പക്ഷേ അവര്‍ അതിനെക്കുറിച്ച് ബോധവാന്മാരല്ല. മാത്രമല്ല ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ അവര്‍ അവഗണിക്കുകയും ചെയ്യുന്നു.

സ്ത്രീകളിലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന്, അവരില്‍ കാണപ്പെടുന്ന ലക്ഷണങ്ങളെ കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. അതുവഴി ശരിയായ ചികിത്സ കൃത്യസമയത്ത് ചെയ്യാന്‍ കഴിയും. ഗവേഷകരുടെ അഭിപ്രായത്തില്‍, മാനസിക പ്രശ്‌നങ്ങള്‍ ആര്‍ക്കും സംഭവിക്കാം. എന്നാല്‍ സ്ത്രീകളില്‍ അതിന്റെ ലക്ഷണങ്ങള്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമാണ്. സ്ത്രീകളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള മാനസിക പ്രശന്ങ്ങളെക്കുറിച്ചാണ് ഈ ലേഖനം നിങ്ങളോട് പറയുന്നത്.

വിഷാദം

സ്ത്രീകള്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ ഇരട്ടിയാണ്. ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍, സോഷ്യല്‍ ഫോബിയകള്‍ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകള്‍ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും, സ്ത്രീകള്‍ക്ക് പാനിക് ഡിസോര്‍ഡര്‍, പൊതുവായ ഉത്കണ്ഠ, പ്രത്യേക ഭയങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ ഇരട്ടിയാണ്.

പെരിനാറ്റല്‍ ഡിപ്രഷന്‍

ഒരു കുഞ്ഞ് ജനിക്കുന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവമാണ്. ചില സ്ത്രീകള്‍ക്ക് ഇത് പോസ്റ്റ്-പാര്‍ട്ടം ഡിപ്രഷന്‍ (ജനനത്തിനു ശേഷം) അല്ലെങ്കില്‍ ഗര്‍ഭകാലത്തെ വിഷാദം എന്നിവയ്ക്ക് കാരണമാകും. പെരിനാറ്റല്‍ ഡിപ്രഷന്‍ ബലഹീനതയുടെ ലക്ഷണമല്ല. ഇത് നിയന്ത്രിക്കാനായി കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ തേടുക. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ഒരു മെഡിക്കല്‍ വിദഗ്ധന്റെ സഹായം തേടുക.

ആര്‍ത്തവവിരാമം

ഓരോ സ്ത്രീയുടെയും ആര്‍ത്തവവിരാമ അനുഭവം അദ്വിതീയമാണെങ്കിലും, പല സ്ത്രീകള്‍ക്കും അവരുടെ ആര്‍ത്തവവിരാമത്തിന് പുറമേ മറ്റു ലക്ഷണങ്ങളും കാണുന്നു. ശരീരം പലവിധത്തിലുള്ള മാറ്റത്തിലൂടെ കടന്നുപോകുന്നു. നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, മാനസികാവസ്ഥ, ഉത്കണ്ഠ, തളര്‍ച്ച എന്നിവ ഉദാഹരണങ്ങളാണ്.

സ്ത്രീകളില്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍

എപ്പോഴും സന്തോഷത്തോടെ കാണുക എന്നത് മാത്രമല്ല നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണമം. നല്ല മാനസികാരോഗ്യമുള്ള സ്ത്രീകള്‍ക്ക് സന്തോഷവും സങ്കടവും രോഷവും ഉത്സാഹവും ഉചിതമായ രീതിയില്‍ അനുഭവിക്കാന്‍ കഴിയും. നിങ്ങളുടെ മാനസികാരോഗ്യം നല്ല നിലയില്‍ നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ വഴികള്‍ ഇതാ:

  • സ്വന്തം കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക.
  • പതിവായി വ്യായാമം ചെയ്യുക.
  • ധ്യാനം പരിശീലിക്കുക.
  • ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുക.
  • ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരുടെ സഹായം തേടുക.
  • നിങ്ങളെയും മറ്റുള്ളവരെയും കുറിച്ച് നല്ല കാര്യങ്ങള്‍ പറയുക.
  • പുതിയ സുഹൃത്തുക്കളെയും ബന്ധങ്ങളെയും ഉണ്ടാക്കുക.
  • നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക.

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; ഡ്രാഗൺ ഫ്രൂട്ട്

ഹൃദയം നിലക്കും സെക്കന്റുകള്‍ക്കുള്ളില്‍: രാത്രി ലക്ഷണങ്ങള്‍ ഏറെ അപകടം