പെട്ടന്ന് പൊള്ളൽ ഏറ്റാൽ എന്ത് ചെയ്യണം എന്ന് ധാരണ ഇല്ലാത്തവരാണ് നമ്മളിൽ പലരും. അടുക്കളയിൽ നിന്നോ മറ്റ് ചൂടുള്ള സ്ഥലത്ത് നിന്ന് പൊള്ളൽ ഏൽക്കുകയാണെങ്കിൽ നമ്മൾ ആദ്യം എന്തൊക്കെ ചെയ്യണം എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൃത്യമായി ശ്രദ്ധ കൊടുത്തില്ലെണ്ടിൽ ചിലപ്പോൾ ആ പൊള്ളൽ വലിയ മുറിവായേക്കാം. എന്തൊക്കെയാണ് പൊള്ളൽ ഏറ്റാൽ നമ്മൾ ചെയ്യേണ്ടത് എന്ന് നോക്കാം .
- വെള്ളമൊഴിച്ചോ തുണികൊണ്ടു മൂടിയോ തീ കെടുത്താൻ ശ്രമിക്കുക.
- ധാരാളം പുക ശ്വസിച്ചാൽ തുറസായ സ്ഥലത്തു പോയി ശുദ്ധവായു ശ്വസിക്കുക.
- തുണികളും മറ്റും വല്ലാതെ ആഴത്തിൽ കരിഞ്ഞു പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതു മാറ്റാൻ വൈദ്യസഹായം തേടുക.
- പൊള്ളിയഭാഗം തുറന്നുവിട്ട തണുത്ത ടാപ്പുവെള്ളത്തിൽ പത്തുമിനിറ്റു തുടരെ കാണിക്കുക.
- ധാരാളം ഭാഗത്തു പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിൽ കുടിക്കാൻ വെള്ളം നൽകേണ്ടതാണ്.
- ആന്റിസെപ്റ്റിക് ക്രീം ഏതെങ്കിലും പുരട്ടുന്നതു നല്ലതാണ്.
- പൊള്ളിയ ഭാഗത്ത് ഐസ് വയ്ക്കരുത്.
- തേൻ, വെളിച്ചെണ്ണ, വെണ്ണ തുടങ്ങിയവ പുരട്ടുന്നതിനു പിന്നിൽ ശാസ്ത്രീയാടിസ്ഥാനങ്ങളില്ല.
- കുമിളകൾ രൂപം കൊണ്ടിട്ടുണ്ടെങ്കിൽ അതു പൊട്ടിക്കരുത്.
- പൊള്ളൽ ഏറ്റ ഭാഗത്ത് വേദന അറിയാതെ വരുക, സന്ധികളുടെ ചുറ്റിലും മുഖത്തും പൊള്ളലുകൾ തുടങ്ങിയവ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണിക്കുക.
- ണ്ടു ദിവസം കഴിഞ്ഞു പനിയോ മറ്റോ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക— അണുബാധയുടെ ലക്ഷണമാകാം.