- Advertisement -Newspaper WordPress Theme
AYURVEDAപനിക്കൂര്‍ക്കയില മിശ്രിതം ചുമയും കഫക്കെട്ടും മാറ്റുമോ

പനിക്കൂര്‍ക്കയില മിശ്രിതം ചുമയും കഫക്കെട്ടും മാറ്റുമോ

പനിയ്ക്കും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാമായി പണ്ടുകാലം മുതല്‍ ഉപയോഗിച്ച് വരുന്ന നാടന്‍ വൈദ്യങ്ങള്‍ പലതുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് പനിക്കൂര്‍ക്കയിലയുടെ നീര് തേനും ഇഞ്ചിനീരും ചേര്‍ത്ത് കഴിച്ചാല്‍ കഫക്കെട്ട് കുറയും എന്ന് യൂട്യൂബ് വീഡിയോയിലൂടെ പ്രചരിയ്ക്കുന്ന അവകാശവാദം. പനിക്കൂര്‍ക്കയില പൊതുവേ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്.

ഇഞ്ചിയ്ക്കും തേനിനുമെല്ലാം ഇത്തരം ഗുണങ്ങള്‍ ഏറെയുണ്ട്. യൂട്യൂബ് വീഡിയോ അനുസരിച്ച് പനിക്കൂര്‍ക്കയിലയുടെ നീര്, ചുട്ടെടുത്ത ഇഞ്ചിയുടെ നീര്, തേന്‍ എന്നിവ ചേര്‍ത്ത് കഴിയ്ക്കാനാണ് പറയുന്നത്. അര ടീസ്പൂണ്‍ വീതം പനിക്കൂര്‍ക്കയിലുടെയും ഇഞ്ചിയുടേയും നീരും ഇത്ര തന്നെ തേനും എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് കുട്ടികള്‍ക്കുണ്ടാകുന്ന ചുമയും പനിയും കഫക്കെട്ട് മാറാനും ഏറെ നല്ലതാണ്

പനിക്കൂര്‍ക്കയുടെ സയന്റിഫിക് പേര് Plectranthus amboinicus എന്നാണ്. ശ്വാസകോശാരോഗ്യത്തിന് മികച്ചതാണ് പനിക്കൂര്‍ക്കയില. ഇതിന് മ്യൂലോലൈറ്റിക് ഇഫക്ടുള്ളതിനാല്‍ കോള്‍ഡ്, ചുമ എന്നിവയുടെ തുടക്കത്തില്‍ ഇത് നല്‍കുന്നത് ഗുണപ്രദമാകുമെന്ന് പറയുന്നു.

ഈ ഇലകള്‍ കഴുകിയെടുത്ത് ആവി കയറ്റി ഇതിന്റെ നീര് പിഴിഞ്ഞെടുക്കണം. 5 മില്ലി ജ്യൂസില്‍ 5 മില്ലി തേന്‍ ചേര്‍ത്തിളക്കി ദിവസം മൂന്ന് നാല് തവണ കഴിയ്ക്കുന്നത് ഗുണം നല്‍കു ഒരു തവണ 10മില്ലി എന്ന അളവില്‍ ഇത് കഴിയ്ക്കണം.എന്നാല്‍ ഇത് രോഗം കൂടിയ അവസ്ഥയില്‍ ഗുണം ചെയ്യില്ലെന്നും പറയുന്നു. ഇത് അണുബാധയ്‌ക്കെതിരെ ഈ സമയത്ത് ഗുണപ്രദമാകില്ല. തുടക്കത്തിലാണ് ഇതിന്റെ ഗുണം ലഭിയ്ക്കുക.

ഈ മിശ്രിതം പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒന്നെന്ന നിലയില്‍ കഴിയ്ക്കാവുന്നതാണ്. പ്രത്യേകിച്ചും അടിക്കടി ശ്വസന സംബന്ധമായ ഇന്‍ഫെക്ഷനുകള്‍ വരുന്നവര്‍ക്ക്. കുട്ടികള്‍ക്ക് ഇത് ഗുണം നല്‍കുന്ന ഒന്നാണെന്നും പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme