വിറ്റാമിന്‍ സിയുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ വരെ വിറ്റാമിന്‍ സി സഹായിക്കും. പൊതുവേ ഓറഞ്ചാണ് വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായി അറിയപ്പെടുന്നത്. 100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റു പഴങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. പൈനാപ്പിള്‍
ഒരു കപ്പ് പൈനാപ്പിളില്‍ 80 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതായത് ഓറഞ്ചിനെക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി പൈനാപ്പിളിലുണ്ട്.
2. ലിച്ചി
ഒരു കപ്പ് ലിച്ചി പഴത്തില്‍ 135 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.
3. കറുത്ത ഞാവൽപ്പഴം
100 ഗ്രാം ഞാവൽപ്പഴത്തില്‍ 80- 90 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
4. പപ്പായ
100 ഗ്രാം പപ്പായയില്‍ 95 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ പ്രതിരോധശേഷിക്കുമൊക്കെ ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. സ്ട്രോബെറി
100 ഗ്രാം സ്ട്രോബെറിയില്‍ 85 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ചര്‍മ്മത്തിനും ഹൃദയാരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.
6. കിവി
100 ഗ്രാം കിവിയില്‍ 70 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.
7. നെല്ലിക്ക
100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
8. പേരയ്ക്ക
100 ഗ്രാം പേരയ്ക്കയില്‍ 200 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതായത് വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ ഒന്നാണ് പേരയ്ക്ക. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.