ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്ലോ വിഭാഗത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസ് ആണ് നിപ. ഇവയില്‍തന്നെ ബംഗ്ലാദേശ് ബി. മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതില്‍ ആദ്യത്തെ തരത്തില്‍പ്പെട്ട വൈറസുകളാണ് ഇവിടെ കണ്ടെത്തിയിട്ടുളളത്. ഈ വൈറസുകള്‍ പഴം തീനികളായ പെടെറോപ്പസ് (Pteropus medius) തരത്തില്‍പ്പെട്ട വവ്വാലുകളില്‍. അവയില്‍യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളില്‍നിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.
വവ്വാലിലുളള നിപ വൈറസുകള്‍ അവയുടെ ശരീരസ്രവങ്ങള്‍ (ഉമിനീര്‍, ശുക്ലം) മൂത്രം,മലം വഴി വിസര്‍ജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറത്ത് ഈ വൈറസുകള്‍ക്ക് അതിജീവന സാധ്യത 23 മണിക്കൂറുകള്‍ മാത്ര മേയുളളു. പഴങ്ങളില്‍ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം. രോഗണുക്കള്‍ പ്രധാനമായും ശ്വാസകോശ സ്‌കരങ്ങള്‍ വഴിയാണ് അകത്ത്
കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വോസകോശങ്ങളെയോ ബാധിക്കാം.
2018-ല്‍ കോഴിക്കോട് ജീല്ലയില്‍ അന്‍പത്തിരണ്ടോളം വവ്വാലുകളെ പരിശോധിച്ചപ്പോള്‍ പത്തെണ്ണത്തിലും (19%) നിപ വൈറസിനെതിരെയുളള ആന്റിബോഡി കണ്ടെത്തിയിരുന്നു. കേരളത്തില്‍ കണ്ടെത്തിയിട്ടുളള പഴം തീനി ബാറ്റ് സപീഷി സുകളില്‍.ഏഴ് സപീഷിസുകളില്‍ സിറം പരിശോധനയില്‍ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
രോഗമുണ്ടായവരില്‍ 70 മുതല്‍ 100 ശതമാനം വരെ മരണസാധ്യതയുളളതിനാല്‍ കരുതിയിരിക്കേണ്ട രോഗമാണ് ഇത്്. ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകളോ ചികിത്സിക്കാനായി ഔഷധങ്ങളോ കണ്ടെത്തിയിട്ടില്ല.
മനുഷ്യരിലെത്താനുളള കാരണങ്ങള്‍
വവ്വാലുകളുടെ സ്വാഭാവിക താവളങ്ങള്‍ നഷടപ്പെടുബോഴും ആവാസവ്യവസ്ഥ കൈയേറ്റം ചെയ്യപ്പെടുബോഴും അവയ്ക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകുബോഴും ഉണ്ടാകുന്ന ഉത്കണഠകള്‍ അവയുടെ പ്രതിരോധശേഷി കുറക്കും. അപ്പോള്‍ അവയിലെ വൈറസുകളിലെ പെരുപ്പം കൂടി വൈറസ് വിസര്‍ജനം ഉണ്ടാക്കാം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ സമയങ്ങളില്‍ മുതിര്‍ന്ന വവ്വാലുകളില്‍ വൈറസ് പെരുപ്പത്തിന് സാധ്യതയുണ്ട്. മിക്കവാറും ഈ സീസണുകളിലാണ് നിപ ഉണ്ടായിട്ടുളളത്.
പറക്കമുറ്റാത്ത വവ്വാല്‍ കുഞ്ഞുങ്ങളും അവയുടെ മൂത്രത്തിലൂടെ കൂടുതല്‍ വൈറസുകളെ പുറത്തുവിടാന്‍ സാധ്യതയുണ്ട്. പരിക്ക് പറ്റിയ വവ്വാലുകളെയോ വവ്വാല്‍ കുഞ്ഞുളെയോ വെറും കൈക്കൊണ്ട് തൊടരുത്.