- Advertisement -Newspaper WordPress Theme
HAIR & STYLEദിവസവും ബദാം കഴിക്കാം വയറിന്റെ ആരോഗ്യത്തിന്

ദിവസവും ബദാം കഴിക്കാം വയറിന്റെ ആരോഗ്യത്തിന്

ദിവസവും ഒരു പിടി ബദാം ശീലമാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വയറിന്റെയും കുടലിന്റെയുമൊക്കെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ബ്യൂട്ടറേറ്റ് എന്ന ഒരു തരം ഫാറ്റി ആസിഡ് ഉല്‍പാദിപ്പിക്കാന്‍ ബദാം സഹായിക്കുമെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ ഗവേഷണമാണ് വെളിപ്പെടുത്തിയത്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.

ഉപകാരപ്രദമായ ബാക്ടീരിയകള്‍ അടക്കം ആയിരക്കണക്കിന് സൂക്ഷ്മജീവികളാണ് മനുഷ്യരുടെ വയറില്‍ താമസമാക്കിയിരിക്കുന്നത്. ഇവ ദഹനത്തിലും പോഷണങ്ങള്‍ വലിച്ചെടുക്കുന്നതിലും പ്രതിരോധ ശേഷിയിലുമൊക്കെ നിര്‍ണായക പങ്ക് വഹിക്കുന്നു. ചില തരം ഭക്ഷണവിഭവങ്ങള്‍ ഈ സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബര്‍ ഇത്തരത്തില്‍ വയറിലെ സൂക്ഷ്മജീവികളുടെ സന്തുലനം നിലനിര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു.

ശുപാര്‍ശ ചെയ്യപ്പെടുന്ന അളവില്‍ ഡയറ്ററി ഫൈബര്‍ കഴിക്കാത്തവരും ചോക്ലേറ്റ്, ചിപ്‌സ് പോലുള്ളവ അനാരോഗ്യകരമായ സ്‌നാക്‌സ് കഴിച്ചിരുന്നവരുമായ 87 മുതിര്‍ന്നവരിലാണ് ഗവേഷണം നടത്തിയത്. ഇവരെ മൂന്ന് സംഘങ്ങളായി തിരിച്ച് ഒരു സംഘത്തിന് ദിവസവും 56 ഗ്രാം വച്ച് ഹോള്‍ ആല്‍മണ്ട് നല്‍കി. രണ്ടാമത്തെ സംഘത്തിന് 56 ഗ്രാം വീതം ഗ്രൗണ്ട് ആല്‍മണ്ട് പ്രതിദിനം നല്‍കിയപ്പോള്‍ മൂന്നാമത്തെ സംഘത്തിന് മഫിനുകളാണ് നല്‍കിയത്. മഫിന്‍ കഴിച്ച സംഘത്തെ അപേക്ഷിച്ച് മറ്റ് രണ്ട് സംഘങ്ങളില്‍പ്പെട്ടവര്‍ക്ക് അവരുടെ ശരീരത്തില്‍ ബ്യൂടറേറ്റിന്റെ തോത് അധികമായതായി ഗവേഷകര്‍ നിരീക്ഷിച്ചു. നാലാഴ്ചയോളം പരീക്ഷണം നീണ്ടു.
വയറിനും കുടലിനുമൊക്കെ ആവരണം തീര്‍ക്കുന്ന കോശങ്ങള്‍ക്കുള്ള ഇന്ധനമാണ് ബ്യൂടറൈറ്റ്. ബ്യൂടറൈറ്റ് ആവശ്യത്തിന് ലഭിക്കുമ്പോള്‍ ഈ കോശങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും പോഷണങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ശരിയായ തോതില്‍ വലിച്ചെടുക്കുകയും ചെയ്യുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme