- Advertisement -Newspaper WordPress Theme
HAIR & STYLEരക്തത്തിനുപകരം ജ്യൂസ് കയറ്റി : യു.പി.യില്‍ ഡെങ്കി ബാധിതന്‍ മരിച്ചു

രക്തത്തിനുപകരം ജ്യൂസ് കയറ്റി : യു.പി.യില്‍ ഡെങ്കി ബാധിതന്‍ മരിച്ചു

യു.പി.യിലെ സ്വകാര്യാശുപത്രിയില്‍ രക്തത്തിനുപകരം ജ്യൂസ് കയറ്റിയതിനെത്തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ചതായി ആരോപണം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നിര്‍ദേശത്തില്‍ ആശുപത്രി അടപ്പിച്ചു. രക്തബാഗുകള്‍ പരിശോധനയക്കയച്ചിട്ടുണ്ട്. പ്രയാഗരാജിലെ ഗ്ലോബല്‍ ഹോസപിറ്റല്‍ ആന്‍ഡ് ട്രോമസെന്ററില്‍ വ്യാഴാഴച രാത്രിയാണ് സംഭവം പ്രദീപ് പാണ്ഡെ എന്ന രോഗിയുടെ ശരീരത്തില്‍ രക്തത്തിനുപകരം നാരങ്ങാജ്യൂസ് കയറ്റിയെന്നാണ് ബന്ധുക്കളുടെ ആരോ പണം. ഡ്രിപ് ബാഗിലെ നാരങ്ങാജ്യൂസ് അവര്‍ കാണിക്കുകയും ചെയതു. നില വഷളായരോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവെച്ച് മരിച്ചു.

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞതോടെ ബന്ധുക്കളോട് രക്തൂബാഗുകള്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ആദ്യത്തെ ആശപ്രതിയുടെ ഉടമ സനരങ് മിശ്ര പറഞ്ഞു. അവര്‍ മറ്റൊരു ആശുപത്രിയില്‍ നിന്നുകൊണ്ടു വന്ന അഞ്ച് യൂണിറ്റ് രക്തമാണ് രോഗിക്ക് നല്‍കിയത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme