അമ്മയാകാന്‍ തയാറെടുക്കുന്നു എന്നത് ഒരു സ്ത്രീയുടെ വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണ്. ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളുമുളള സന്തുലിതവും സമീകൃതവും ആയഭക്ഷണമാണ് ഈ ദിവസങ്ങളില്‍ വേണ്ടത്. ഗര്‍ഭിണിയായ ഒരമ്മ മൂന്ന് കിലോഗ്രാം ഭാരമുളള ഒരു കുഞ്ഞിനെ പ്രസവിക്കണമെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട എല്ലാ പോഷകങ്ങളും അമ്മയില്‍ നിന്നാണു ലഭിക്കേണ്ടത്. ഗര്‍ഭിണിക്കു പോഷകങ്ങളുടെ ആവശ്യം വളരെ കൂടുതലായ തിനാല്‍ ആഹാരത്തിലൂടെ മാത്രം അവ ലഭിക്കാന്‍ സാധ്യമല്ല.
കുഞ്ഞ് ഉളളില്‍ വളരുമ്പോള്‍ ഭക്ഷണം ഇരട്ടിയാക്കണം എന്നത് മിഥൃാധാരണയാണ്. കഴിക്കുന്ന ഭക്ഷണം ഗുണമേന്മയുളളതായിരിക്കണം. മധുര പലഹാരങ്ങളും നെയ്യില്‍ വറുത്ത പലഹാരങ്ങളും നിയന്ത്രിക്കുക. കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്നതിന് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം സഹായിക്കുന്നു. ചെറു മത്സ്യം, മാംസം, പാല്‍, ചീസ്, മുട്ട, കോഴി, പയറുവര്‍ഗ്ഗങ്ങള്‍, പരിപ്പ്, എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൊഴുപ്പു കുറഞ്ഞ പാലും പാലുല്‍പ്പന്നങ്ങളും, തൈര്, യോ ഗര്‍ട്ട് എന്നിവയില്‍ നിന്ന് കാത്സ്യം ലഭിക്കുന്നു. ഒരു ദിവസം ഏകദേശം 400 ഗ്രാം പച്ചക്കറി കഴിക്കേണ്ടതായിട്ടുണ്ട്. ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മറ്റു പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്താം. എണ്ണയില്‍ വറുത്ത പലഹാരങ്ങളേക്കാള്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാവണം കഴിക്കേണ്ടത്.