- Advertisement -Newspaper WordPress Theme
FOODപതിവായി രാവിലെ രണ്ട് ഡ്രൈഡ് ആപ്രിക്കോട്ട് വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍

പതിവായി രാവിലെ രണ്ട് ഡ്രൈഡ് ആപ്രിക്കോട്ട് വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍

നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഡ്രൈഡ് ആപ്രിക്കോട്ട്. ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഡ്രൈഡ് ആപ്രിക്കോട്ട്. 

പതിവായി രാവിലെ രണ്ട് ഡ്രൈഡ് ആപ്രിക്കോട്ട് വീതം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവയിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. പതിവായി രാവിലെ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് വയറു നിറയ്ക്കാനു വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ്. ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ ഇവ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനും വരള്‍ച്ചയെ തടയാനും ചര്‍മ്മത്തിന് നല്ല യുവത്വം പ്രധാനം ചെയ്യുന്നതിനും സഹായിക്കും. 

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. അയേണ്‍ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme