spot_img
spot_img
HomeFEATURESമരുന്നിന് തീവില, ആവശ്യ മരുന്നുകളുടെ വില കൂട്ടി

മരുന്നിന് തീവില, ആവശ്യ മരുന്നുകളുടെ വില കൂട്ടി

ആവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടേയും മൊത്ത വിലയില്‍ വര്‍ധന. 10.7 ശതമാനമാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഓഫ് ഇന്ത്യ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.

ഇതോടെ പാരസെറ്റമോള്‍ അടക്കം 800 മരുന്നുകളുടെ വില വര്‍ധിക്കും. ഉയര്‍ന്ന വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. പനി, ഹൃദ്യോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ത്വക് രോഗങ്ങള്‍, അനീമിയ ഇന്‍ഫെഷനുകള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്.

ഫിനോ ബാര്‍ബിറ്റോണ്‍, ഫിനൈയിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, ഫോളിക് ആസിഡ്, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനൈഡസോള്‍, മിനറല്‍സ് എന്നിവയും വിലകൂടുന്ന മരുന്നുകളില്‍ ഉള്‍പ്പെടുന്നു.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രിഡ്‌നിസോളോണ്‍ സ്റ്റിറോയിഡുകളുടേയും വില കൂടും. മരുന്നുകള്‍ക്ക് പുറമേ കോറോണറി സ്‌റ്റെന്റ്, നീ ഇംപ്ലാന്റ് എന്നിവയുടേയും വില വര്‍ധിക്കും.

ആവശ്യമരുന്നുകളുടെ വില രണ്ടോ മൂന്നോ ശതമാനം മാത്രമായിരുന്നു നേരത്തെ വര്‍ധിച്ചിരുന്നത്. മൊത്തവില സൂചികയിലെ വര്‍ധനയില്‍ കഴിഞ്ഞ ജനുവരിമുതല്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ മരുന്നുകളുടെ മൊത്ത വിലയും വര്‍ധിപ്പിക്കണമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യയോട് വാണിജ്യ മന്ത്രാലയത്തിലെ സാമ്പത്തിയ ഉപദേഷ്ടാവ് നിര്‍ദ്ദേശിച്ചിരുന്നു.

ആവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വില 20% വര്‍ധിപ്പിക്കാന്‍ അനുവദിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്.

- Advertisement -

spot_img
spot_img

- Advertisement -