- Advertisement -Newspaper WordPress Theme
AYURVEDAനിങ്ങളുടെ തലവേദന സൈനസൈറ്റിസ് മൂലമാണോ എന്ന് എങ്ങനെ തിരിച്ചറിയാം

നിങ്ങളുടെ തലവേദന സൈനസൈറ്റിസ് മൂലമാണോ എന്ന് എങ്ങനെ തിരിച്ചറിയാം

ജലദോഷവും തലവേദനയും മിക്കവരും നേരിടുന്ന പ്രശ്‌നങ്ങളാണ്. അതുപോലെ തന്നെ പല ആളുകളെയും അവസ്ഥപ്പെടുത്തുന്ന ഒന്നാണ് സൈനസൈറ്റിസ്. നിങ്ങള്‍ക്ക് സൈനസൈറ്റിസ് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

തലവേദന ഉണ്ടാകാനുള്ള പതിവ് കാരണങ്ങള്‍ പലപ്പോഴും നാം അവഗണിച്ച് സ്വയം ചികിത്സ ചെയ്യാറാണ് പതിവ്. നിങ്ങളുടെ തലവേദന സൈനസൈറ്റിസ് മൂലമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? ജലദോഷവും സൈനസൈറ്റിസും തമ്മിലുള്ള വ്യത്യാസങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്, കാരണം ഈ രണ്ട് അവസ്ഥകള്‍ക്കും തുടക്കത്തില്‍ സമാനമായ ലക്ഷണങ്ങളും അടയാളങ്ങളുമാണ് ഉള്ളത്. ഈ രണ്ട് സീസണല്‍ രോഗങ്ങളും കൈകാര്യം ചെയ്യുന്നത് ഒരുപോലെ ബുദ്ധിമുട്ടാണ്. ജലദോഷത്തില്‍ നിന്ന് സൈനസൈറ്റിസിനെ എങ്ങനെ തിരിച്ചറിയാമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ജലദോഷത്തിന് പ്രത്യേക ചികിത്സയില്ല, ആവശ്യമായ പരിചരണമാണ് വേണ്ടത്, സാധാരണയായി 7 മുതല്‍ 10 ദിവസം വരെ കൃത്യമായ പരിചരണം അതിനാവശ്യമാണ്. എന്നാല്‍ സൈനസൈറ്റിസ് ചികിത്സിച്ചില്ലെങ്കില്‍ അത് വഷളാവുകയും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

എന്താണ് സൈനസൈറ്റിസ്?

സൈനസുകളില്‍ ടിഷ്യു വീക്കം ഉണ്ടാകുമ്പോഴാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. നെറ്റി, മൂക്ക്, കണ്ണുകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പൊള്ളയായ വായു നിറഞ്ഞ ഇടങ്ങളാണ് പരനാസല്‍ സൈനസുകള്‍. ഈ ഇടങ്ങളില്‍ കഫം ഉത്പാദിപ്പിക്കുന്ന ചര്‍മ്മങ്ങളുണ്ട്. സാധാരണയായി, ഈ ചര്‍മ്മത്തില്‍ സിലിയ എന്നറിയപ്പെടുന്ന മുടി പോലെയുള്ള ഘടനകള്‍ ഉണ്ട്, അത് പുറത്തേക്ക് ഒഴുകുന്നതിനായി നിങ്ങളുടെ മൂക്കിലേക്ക് കഫം തള്ളുന്നു. എന്നാല്‍ സൈനസൈറ്റിസിന്റെ കാര്യത്തില്‍, സൈനസ് മെംബ്രേയ്‌നുകളുടെ വീക്കം കാരണം കഫത്തിന്റെ ഈ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു. ഇത് സൈനസുകളിലെ അണുബാധയ്ക്കും തലവേദന, മൂക്കില്‍ അസ്വസ്ഥത, ചുമ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളിലേക്കും നയിച്ചേക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme