- Advertisement -Newspaper WordPress Theme
HEALTHആരോ​ഗ്യത്തിനും ഏറെ പ്രധാനമാണ് വ്യായാമവും പോഷകാഹാരവും

ആരോ​ഗ്യത്തിനും ഏറെ പ്രധാനമാണ് വ്യായാമവും പോഷകാഹാരവും

ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും വ്യായാമം ഉൾപ്പടെയുള്ള പ്രധാനമാണ്. ദിവസവും 45 മിനിറ്റ് നടക്കുന്നത് നല്ലതാണ്. എന്നാൽ സമയക്കുറവുള്ള ആളുകൾക്കും 10 മിനിറ്റ് ഓട്ടം പ്രയോജനപ്പെടുത്താം. ദിവസവും 10 മിനിറ്റ് ഓടുന്നത് ഹൃദയാഘാത സാധ്യത കുറയ്‌ക്കുകയും വേഗത്തിൽ ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. ദിവസവും ഓടുന്നതിന്റെ ഗുണങ്ങളറിയാം.

. പത്ത് മിനിറ്റ് ഓട്ടം ഹൃദയത്തിന് ​ഗുണം ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനവും ഇത് നല്ലതാണ്. പേശികളിലേക്ക് വേ​ഗത്തിൽ രക്തം പമ്പ് ചെയ്യാനും ഓട്ടം സഹായിക്കും.

. ശരീരഭാരം കുറയ്‌ക്കാൻ ഓട്ടവും ചാട്ടവും പ്രധാനമാണെന്ന് അറിയാത്തവർ വിരളമാണ്. കൊഴുപ്പ് വേ​ഗത്തിൽ എരിച്ച് കളയാനും ഓട്ടം സഹായിക്കും.

. ഹാപ്പി ഹോർമോണുകൾ വർദ്ധിക്കാൻ പത്ത് മിനിറ്റ് ഓട്ടം സഹായിക്കും. ഓടുന്നത് എച്ച്ജിഎച്ച് ഹോർമോൺ ഉത്പാദനം വർ‌ദ്ധിപ്പിക്കുന്നു. ഇത് സന്തോഷകരമായി ഇരിക്കാൻ സഹായിക്കുന്നു. യുവത്വം നിലനിർത്താനും സഹായിക്കും.

. ഉറക്കം മെച്ചപ്പെടുത്താനും പത്ത് മിനിറ്റ് ഓട്ടം സഹായിക്കും. ഉറക്കം, ഉറക്കരീതി, ​ഗുണനിലവാരമുള്ള ഉറക്കം എന്നിവയ്‌ക്ക് ഇത് സഹായിക്കും.

. എല്ലുകളുടെയും പേശികളുടെയും ബലം വർദ്ധിപ്പിക്കാൻ ഓട്ടം സഹായിക്കും. പതിവ് ഓട്ടം കാലുകളുടെയും കാമ്പിന്റെയും പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme