- Advertisement -Newspaper WordPress Theme
HAIR & STYLEവിറ്റാമിൻ ഡി മുതൽ വിറ്റാമിൻ ഇ വരെ; എല്ലുകളുടെ ആരോഗ്യത്തിനായി ആവശ്യമായ പോഷക ഘടകങ്ങൾ

വിറ്റാമിൻ ഡി മുതൽ വിറ്റാമിൻ ഇ വരെ; എല്ലുകളുടെ ആരോഗ്യത്തിനായി ആവശ്യമായ പോഷക ഘടകങ്ങൾ

ചർമ്മ സംരക്ഷണം പോലെ പ്രധാന്യം അർഹിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യവും. എല്ലുകൾക്ക് ബലം നൽകുന്നതിന് ശരീരത്തിലേക്ക് ആവശ്യമായ പോഷക ഘടങ്ങൾ ലഭിക്കേണ്ടതുണ്ട്. വിറ്റാമിനുകളുടെ ദൗർലഭ്യത എല്ലുകൾ പൊട്ടുന്നതിനും തേയ്മാനത്തിനും ഇടയാക്കും. ഇതൊഴിവാക്കാൻ എല്ലുകൾക്ക് ബലം നൽകതുന്നതിനാവശ്യമായ വിറ്റാമിനുകൾ ഏതെല്ലാമെന്ന് അറിയാം..

വിറ്റാമിൻ ഡി

എല്ലുകളുടെ ബലത്തിനാവശ്യമായ പോഷകഘടകങ്ങളിൽ ഒന്നാണ് കാത്സ്യം. ശരീരത്തിലേക്കാവശ്യമായ കാത്സ്യത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. എല്ലുകൾ പൊട്ടുന്നതും തേയ്മാനവും കുറയ്‌ക്കുന്നു. അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിലേൽക്കുന്നത് വിറ്റാമിൻ ഡി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

വിറ്റാമിൻ കെ

എല്ലുകളുമായി കാത്സ്യത്തെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രധാന ഘടകമാണ് വിറ്റാമിൻ കെ. അസ്ഥി നിർമാണ പ്രക്രിയകളെ സഹായിക്കുന്ന ഒസ്റ്റിയോകാത്സിൻ എന്ന പ്രോട്ടീനെ സജീവമാക്കുന്നത് വിറ്റാമിൻ കെ ആണ്. ചീര, മുരിങ്ങ തുടങ്ങിയ ഇലക്കറികൾ ഇതിനായി കഴിക്കാം.

വിറ്റാമിൻ സി

എല്ലുകളിലെ കൊളാജൻ ഉത്പാദനത്തിന് വിറ്റാമിൻ സി ആവശ്യമാണ്. ഇതൊരു ആന്റി ഓക്‌സിഡന്റായും പ്രവർത്തിക്കുന്നു. ഒക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും അസ്ഥി കോശങ്ങളെ സംരക്ഷിക്കുന്നതിന് വിറ്റാമിൻ സി സഹായിക്കുന്നു. സിട്രിക് ആസിഡ് അടങ്ങിയ ഫലവർഗങ്ങൾ വിറ്റാമിൻ സി ലഭിക്കുന്നതിനായി കഴിക്കാം.

വിറ്റാമിൻ എ

എല്ലുകളുടെ വളർച്ചയ്‌ക്കും ബലത്തിനും അനിവാര്യമായ പോഷക ഷഘടകമാണ് വിറ്റാമിൻ എ. മധുരക്കിഴങ്ങ്, കാരറ്റ്, മാസംസാഹരങ്ങൾ തുടങ്ങിയവ കഴിക്കുന്നത് എല്ലുകൾക്ക് ബലമേകുന്നതിന് നതാണ്.

വിറ്റാമിൻ ഇ

അസ്ഥി കോശങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ പോഷക ഘടകമാണ് വിറ്റാമിൻ ഇ. ഇൻഫ്‌ളമേഷൻ കുറച്ച് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. പരിപ്പ് വർഗങ്ങൾ, വെറ്റിജബിൾ ഓയിൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാം..

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme