- Advertisement -Newspaper WordPress Theme
FOODശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാം; എളുപ്പത്തില്‍

ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാം; എളുപ്പത്തില്‍

പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷങ്ങളെക്കുറിച്ച് ഇപ്പോള്‍ എല്ലാവരും ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ പച്ചക്കറികള്‍ വാങ്ങിയാല്‍ ഇപ്പോള്‍ ഒന്ന് ശ്രദ്ധിച്ച് കഴുകിയ ശേഷമേ ഉപയോഗിക്കാറുമുള്ളൂ. എന്നാല്‍ നമ്മള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഇന്നത്തെ ജീവിത രീതിയും ശൈലിയും കൊണ്ട് നമ്മുടെയെല്ലാം ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന വിഷാംശങ്ങള്‍! അവയെ എങ്ങനെ ശരീരത്തില്‍ നിന്നും പുറന്തള്ളാം. അതെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്ന് ശ്രമിച്ചാല്‍, ഭക്ഷണരീതിയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നമുക്ക് സ്വയം എളുപ്പത്തില്‍ വിഷാംശങ്ങള്‍ നീക്കാവുന്നതേയുള്ളൂ. അവയില്‍ ചില ടിപ്‌സ് ഇതാ,

പുളിപ്പിച്ച ഫെര്‍മെന്റേഷന്‍ നടന്ന ഭക്ഷണവസ്തുക്കള്‍ക്ക് ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും. ബര്‍ടക് റൂട്ട് മില്‍ക്ക് തിലിസ്, വീറ്റ് ഗ്രാസ്സ്, സിലാഡ്രോ എന്നീ ഔഷധ സസ്യങ്ങല്‍ കട്ടന്‍ ചായയില്‍ ചേര്‍ത്ത് കുടിച്ചാല്‍ വിയര്‍പ്പ്, മൂത്രം എന്നിവയിലൂടെ ശരീരം വിഷാംശം പുറന്തള്ളും

വിയര്‍പ്പിലൂടെയാണ് പ്രധാനമായും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നത് എന്ന് തെളിയിക്കപ്പെട്ടതാണ്. യോഗയും മറ്റ് വ്യായാമങ്ങളും ചെയ്യുമ്പോള്‍ രണ്ട് തരത്തിലാണ് ശരീരം ശുദ്ധീകരിക്കപ്പെടുന്നത്. ഒന്ന് ശരീരം വിയര്‍ക്കുന്നത് മൂലവും മറ്റൊന്ന് ശരീരത്തിലെ രക്ത പ്രവാഹം വര്‍ദ്ധിക്കുന്നത് മൂലവും വിഷാംശം ശരീരത്തില്‍ നിന്നും വളരെ എളുപ്പം വെളിയിലേക്ക് പോകും. ആവിക്കുളി(സ്റ്റീം ബാത്തും) ശരീരം ശുദ്ധീകരിക്കാനുള്ള പ്രധാന പോംവഴികളിലൊന്നാണ്.
ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഒരു കാര്യം പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്ന ദിവസങ്ങളില്‍ വേവിച്ച ആഹാരങ്ങള്‍ മാത്രമേ കഴിക്കാവൂ. നാളികേരവും ഇളനീരും ഒപ്പം കഴിക്കുകയുമാവാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme