- Advertisement -Newspaper WordPress Theme
HEALTH പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു ഉലുവ

 പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു ഉലുവ

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും ഇത് വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ വൃക്കയുള്‍പ്പെടെ പല അവയവങ്ങളേയും തകരാറിലാക്ക് മരണത്തിലേയ്ക്ക് തന്നെ വഴിതെളിച്ചു വിടാം. ഇതിനാല്‍ തന്നെ ഈ രോഗം വരാതിരിയ്്ക്കാനും വന്നാല്‍ തന്നെ വളരെ കൃത്യമായി നിയന്ത്രിച്ച് നിര്‍ത്താനും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. പ്രമേഹം തന്നെ രണ്ടു തരമുണ്ട. ടൈപ്പ് വണ്‍, ടൈപ്പ് 2 എന്നിവയാണിവ. ടൈപ്പ് 2 ആണ് താരതമ്യേന കുറച്ചു കൂടി ഗുരുതരം എന്നു വേണം, പറയുവാന്‍. പ്രമേഹനിയന്ത്രണത്തിന് ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ ഏറെ പ്രധാനമാണ്. ഇതിനൊപ്പം ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും.

പ്രമേഹ നിയന്ത്രണത്തിന്

പ്രമേഹ നിയന്ത്രണത്തിന്

ഇത്തരത്തില്‍ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. സ്വാദില്‍ കയ്പുരസമുള്ള ഇത പാചകത്തിന് മാത്രമല്ല, പല രോഗങ്ങള്‍ക്കും പരിഹാരമാക്കാന്‍ സാധിയ്ക്കുന്ന ഒന്നുകൂടിയാണ്. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. പ്രമേഹത്തിന്റെ പാര്‍ശ്വഫലമായി വരുന്ന അമിതവണ്ണം കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ് ഉലുവ.

മോരില്‍ കലക്കി

മോരില്‍ കലക്കി

പ്രമേഹത്തിനായി ഉലുവ പല രീതിയിലും കഴിയ്ക്കാം. ഇത് കറികളില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതാണ് പലരും ചെയ്യുന്ന രീതി. എന്നാല്‍ കൂടുതല്‍ ഗുണം കിട്ടാനായി ഇത് കുതിര്‍ത്തി ചവച്ചരയ്ക്ക് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കുതിര്‍ത്തി അരച്ച് മോരില്‍ കലക്കി കഴിയ്ക്കാം. ഇതും നല്ലതാണ്. അരച്ച് ഇത് വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും. 25 ഗ്രാം ഉലുവാ തലേന്ന് രാത്രി കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ ചവച്ചരച്ച് കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. കുതിര്‍ത്തത് മുളപ്പിച്ചതാണെങ്കില്‍ കൂടുതല്‍ ഗുണകരമാണ്.

മുളപ്പിച്ച് കഴിച്ചാല്‍

മുളപ്പിച്ച് കഴിച്ചാല്‍

ഉലുവാ ചവച്ചരച്ച് കഴിച്ചാല്‍ ഇതിന്റ കയ്പ് പ്രശ്‌നമാകുമെന്നുള്ളവര്‍ക്ക് മുളപ്പിച്ച് കഴിച്ചാല്‍ കയ്പ് കുറയും. മാത്രമല്ല, ദഹനവും എളുപ്പമാകും. മുളപ്പിച്ച ഉലുവ ദഹിയ്ക്കാന്‍ എളുപ്പമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരംകൂടിയാണ് ഇത്. മുളപ്പിച്ചത് സാലഡുകളിലും മറ്റും ചേര്‍ത്ത് കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലത്. മേത്തിയില അഥവാ ഉലുവായിലെ കറി വച്ച് കഴിയ്ക്കുന്നതും പ്രമേഹത്തിന് പറ്റിയ പരിഹാരമാണ്. വയറിന്റെ ആരോഗ്യത്തിനും ചര്‍മാരോഗ്യത്തിനുമെല്ലാം ഉത്തമമാണ് ഇത്.

ചര്‍മാരോഗ്യത്തിനും

ചര്‍മാരോഗ്യത്തിനും

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഇത് കഴിയ്ക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്. കാരണം മരുന്നും ഒപ്പം ഉലുവായും കഴിയ്ക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് വല്ലാതെ കുറഞ്ഞ് പോകാന്‍ വഴിയുണ്ട്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടം കൂടിയാണ്. ഇത് സ്ത്രീകള്‍ക്ക് പല ഗുണങ്ങളും നല്‍കും. ചര്‍മാരോഗ്യത്തിനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഉത്തമമാണ് ഇത്. പ്രമേഹമുള്ളവര്‍ക്കും വരാതെ തടയാനുമെല്ലാം ഇത് കഴിയ്ക്കുന്നത് ഉത്തമമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme