in , , , , , , , ,

സംസ്ഥാനത്ത് കോവിഡിനൊപ്പം പനിയും പടരുന്നു

Share this story

സംസ്ഥാനത്ത് കോവിഡിനൊപ്പം പനിയും വ്യാപിക്കുന്നു. കഴിഞ്ഞ രണ്ടുദിവസവും സംസ്ഥാനത്ത് പനിബാധിച്ച് ആശുപത്രിയിലെത്തിയവരുടെ എണ്ണം പതിനാറായിരത്തിനു മുകളിലായിരുന്നു. ചൊവ്വാഴച 17,006 പേര്‍ ചികിത്സതേടി. ആശുപത്രിയില്‍ ചികിത്സതേടാത്തവര്‍ ഇതിന്റെ ഇരട്ടിയിലധികമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. പനിബാധിതര്‍ ചികിത്സതേടാന്‍ മടിക്കുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നും മിക്കവരും സ്വയംചികിത്സ നടത്തുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സതൂള്‍ വദ്യാര്‍ഥികള്‍ക്കിടയിലും പനി പടരുന്നുണ്ട്.

ഇക്കൊല്ലം ഇതിനോടകം പനിബാധിതരുടെ എണ്ണം 12, 37, 887 ആയി ഈ മാസം മാത്രം 3, 18, 919 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 90,428 ആയിരുന്നു. ഇടവിട്ട മഴമൂലം കൊതുക് പെരുകുന്നതാണ് പനിബാധിതരുടെ എണ്ണമുയരാന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കോവിഡ് ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് ഉയരുന്നുണ്ട്. ചൊവ്വാഴച 4459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍

മീനയുടെ ഭര്‍ത്താവ് മരിച്ചതിന് കാരണമായ ശ്വാസകോശത്തിലെ അണുബാധയുണ്ടാക്കിയതിന് കാരണം പ്രാവുകളോ ?