- Advertisement -Newspaper WordPress Theme
AYURVEDAമുഖം സുന്ദരമാക്കാൻ അഞ്ച് തരം ഈസ‍ി ഫേസ് പാക്കുകൾ

മുഖം സുന്ദരമാക്കാൻ അഞ്ച് തരം ഈസ‍ി ഫേസ് പാക്കുകൾ

വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടാകും. മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാര്‍ക്ക് സര്‍ക്കിള്‍സ് എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന അഞ്ച് തരം ഫേസ് പാക്കുകള്‍ പരിചയപ്പെടാം.

ഒന്ന്

കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി – ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍ എന്നിവ കറുപ്പകറ്റുന്നതിന് സഹായിക്കും. രണ്ട് സ്പൂണ്‍ ഒലീവ് ഓയിലും അല്‍പം കോഫിയും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിനും ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ചര്‍മ്മത്തെ മൃദുവും ലോലമാക്കാനും ഈ പാക്ക് സഹായിക്കും.

രണ്ട്

രണ്ട് സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു സ്പൂണ്‍ തൈര് എന്നിവയെടുത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

മൂന്ന്

രണ്ട് സ്പൂണ്‍ പപ്പായ പേസ്റ്റിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ ബദാം ഓയില്‍ എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് ഗുണം ചെയ്യും.

നാല്

രണ്ട് ടീസ്പൂണ്‍ ഓട്‌സ് പൊടിയില്‍ ഒരു ടീസ്പൂണ്‍ തൈരും റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം 10 മുതല്‍ 15 മിനിറ്റ് വരെ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

അഞ്ച്

രണ്ട് സ്പൂണ്‍ തക്കാളി പേസ്റ്റും അല്‍പം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ മികച്ചതാണ് ഈ പാക്ക്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme