നാം കിടക്കുന്നതിന് മുമ്പ് മിതമായ ആഹാരം മാത്രമേ കഴിക്കാന്‍ പാടുളളു. ഉറങ്ങുന്ന സമയം ദഹനപ്രക്രിയ വളരെ മന്ദഗതിയിലാണ് നടക്കുന്നത് അതുകൊണ്ട് തന്നെ കട്ടി കുറഞ്ഞതും ദഹിക്കാന്‍ എളുപ്പമുളളതുമായ ആഹാരങ്ങള്‍ തെരെഞ്ഞെടുക്കണം.
ഹെവി ഫുഡ് ഒഴിവാക്കുക
പൊരിച്ചതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ദഹനം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുകയും ദഹനപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ രാത്രിയില്‍ വയറുനിറയെ ആഹാരം കഴിക്കുന്നതും ഒഴിവാക്കുക.
എരിവുളള ഭക്ഷണങ്ങള്‍
അധികം എരിവുളള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരതാപം കൂടുകയും വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുകയും അത് ഉറക്കത്തെ മോശമായി ബാധിക്കുകയും ചെയ്യും.
മദ്യം
രാത്രിയില്‍ മദ്യപിക്കുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ റിലാക്സ് ചെയ്യുകയും വളരെ പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴുകയും ചെയ്യുന്നു. അങ്ങനെ സ്വാഭാവിക ഉറക്കം നഷ്ടമാകുന്ന്ു.
രാത്രിയില്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍
ജലാംശം കൂടുതലുളള പഴങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കഴിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂടുകയും ക്രമേണ ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാനുളള പ്രവണത ഉണ്ടാകുകയും ചെയ്യുന്നു. അങ്ങനെ ഉറക്കതടസ്സം ഉണ്ടാകുന്നു.
കാപ്പി, ചോക്ലേറ്റുകള്‍
കഫീന്‍ അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് കാപ്പി, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
മധുരം ഒഴിവാക്കുക
രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് നന്നായി ഐസ്ക്രീം, കേക്ക്, മിഠായി എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നു. അത് നമ്മുടെ നല്ല ഉറക്കെ പ്രതികൂലമായി ബാധിക്കുന്നു.
അസിഡിക് ഫുഡ്സ് ഒഴിവാക്കുക
രാത്രിയില്‍ ഒട്ടും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളാണ് അസിഡിക് ആയിട്ടുളള നാരങ്ങാവെളളം, ഓറഞ്ച് ജ്യൂസ് എന്നിവ. ഇതില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഒഴിവാക്കേണ്ടതാണ്.
ഗ്യാസ് ഉണ്ടാക്കുന്നവ
രാത്രിയില്‍ ഗ്യാസ്ട്രബിളിനു വഴിവെയ്ക്കുന്ന പരിപ്പടങ്ങിയ ആഹാരങ്ങള്‍, ക്വാളിഫ്ളവര്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. ഇത് കഴിക്കുന്നതിലൂടെ വയര്‍ ചീര്‍ക്കുകയും അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
പുളിയടങ്ങിയ ആഹാരങ്ങള്‍
പുളിയടങ്ങിയ ആഹാരങ്ങളായ തക്കാളി, തൈര്, മോര് തുടങ്ങിയവയും രാത്രി ഒഴിവാക്കേണ്ടതാണ്. ഇവ വയറ്റില്‍ പുളിച്ചുതികട്ടിലിന് കാരണമാകുന്നു.