in , , , , , , , ,

ദൈനംദിന ഭക്ഷണത്തില്‍ നെയ്യ് ചേര്‍ക്കുന്നതിന്റെ ഗുണങ്ങള്‍

Share this story

നമ്മുടെ ശരീരത്തില്‍ നെയ്യ്ക്ക് ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താനുള്ള കഴിവുണ്ട്. പശുവിന്‍ പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ശുദ്ധമായ വെണ്ണയില്‍ നിന്നാണ് കലര്‍പ്പില്ലാത്ത നെയ്യ് നിര്‍മ്മിച്ചെടുക്കുന്നത്.

സൗന്ദര്യ പരിപാലനത്തിന് പോലും നെയ്യ് വളരെ മികച്ചതാണെന്ന് പറയപ്പെടുന്നു. ചര്‍മ്മത്തിലും തലമുടിയിലുമെല്ലാം ഇത് പ്രയോഗിച്ചാല്‍ അത്ഭുതകരമായ ഗുണങ്ങളാകും ലഭ്യമാകുക എന്ന കാര്യം എന്നും പലര്‍ക്കും അറിയില്ല.

ശരീരഭാരം കുറയ്ക്കാന്‍

പൊതുവേ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം തന്നെ നെയ്യ് എന്ന ചേരുവയെ    ഏറ്റവുമധികം കൊഴുപ്പ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമായി കണക്കാക്കിയിരിക്കുന്നു. എന്നാല്‍ പലരും   നെയ്യിലുളള   പോഷകങ്ങളെപ്പറ്റി അറിയുന്നില്ല. ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളായ   ബ്യൂട്ടിറിക് ആസിഡുകളും മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന     ഒന്നാണ് നെയ്. 

യഥാര്‍ത്ഥത്തില്‍ ഇവയ്ക്ക് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പില്‍ നിന്ന് മുക്തി നല്കാനുള്ള  കഴിവുണ്ട്. നെയ്യിലെ ഒമേഗ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും  ശരീരവടിവ് സമ്മാനിക്കാനും സഹായിക്കുന്നു. ഈ അത്ഭുതകരമായ ഭക്ഷ്യവിഭവം ശരീര ഭാരം     കുറയ്ക്കുന്ന കാര്യത്തില്‍ ഏറ്റവും മൂല്യവത്തായ ഒന്നാണ്.

നെയ്യിലെ വിറ്റാമിന്‍ എ യുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച   പോഷകമാണ്. വെളിച്ചം കണ്ണില്‍ നേരിട്ട് പതിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍  കണ്ണുകളെ സഹായിക്കുന്നതിന് വിറ്റാമിന്‍ എ പോഷകങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.     കണ്ണിലെ ഈര്‍പ്പത്തിന്റെ അളവും ശരീരത്തിലെ വിറ്റാമിന്‍ എ യുടെ സാന്നിധ്യവും നമ്മുടെ    കണ്ണുകളിലെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കുന്നു.

മെച്ചപ്പെട്ട കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനി മുതല്‍    നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ നെയ്യ് ഉള്‍പ്പെടുത്താന്‍ ആരംഭിക്കുക. നെയ്യിലെ പോഷക പ്രൊഫൈല്‍   കാണിക്കുന്നത് ഇത് സ്വാഭാവികമായും ബ്യൂട്ടിറിക് ആസിഡ് കൊണ്ട് സമ്പുഷ്ടമാണെന്നും ഇത്    ശക്തമായൊരു രോഗപ്രതിരോധക ബൂസ്റ്റര്‍ ആണെന്നുമാണ്. 

ബ്യൂട്ടിറിക് ആസിഡിന് അത്ഭുതകരമായ ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടികള്‍ ഉണ്ടെന്നതിന് ധാരാളം    തെളിവുകളുണ്ട്. ദുര്‍ബലമായതും ദഹനനാളത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുടെയും     ശരീരം   ആവശ്യത്തിന് ബ്യൂട്ടിറിക് ആസിഡ് ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ  ഇത്തരം ആളുകള്‍ ഭക്ഷണത്തില്‍ നെയ്യ് ചേര്‍ക്കുന്നതിലൂടെ നല്ല പ്രയോജനങ്ങള്‍ ലഭ്യമാകുന്നു.

ദഹനത്തിന് സഹായിക്കുന്നു

ഗ്യാസ്ട്രിക് ജ്യൂസുകള്‍ അടങ്ങിയിട്ടുള്ള നെയ്യില്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന പോഷക   ഉള്ളടക്കങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണങ്ങളെ ലളിതമായ സംയുക്തങ്ങളാക്കി മാറ്റിയെടുക്കാന്‍  സഹായിക്കുന്നു. ഓരോ തവണയും നിങ്ങള്‍ ഭക്ഷണം കഴിഞ്ഞശേഷം ഒരു ടീസ്പൂണ്‍ നെയ്യ് കഴിച്ചാല്‍    നിങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുന്നു. പോഷകാഹാര വിദഗ്ധരെല്ലാം ശുപാര്‍ശ ചെയ്യുന്ന   ഒരു നിര്‍ദ്ദേശം കൂടിയാണിത്.

ഒരു ആയുര്‍വേദ ഔഷധം

ആയുര്‍വേദ വിധികള്‍ പ്രകാരം ഔഷധങ്ങളും പോഷകങ്ങളും ശരീരത്തിലെക്ക് എത്തിക്കുന്ന ഒരു     കാരിയറായി നെയ്യ് പ്രവര്‍ത്തിക്കുന്നു. ഇത് ദഹനനാളത്തെയും ശരീരത്തിനുള്ളിലെ മറ്റെല്ലാ  കോശങ്ങളെയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. ആയുര്‍വേദത്തില്‍ പറയുന്നത് ശാരീരിക    അവയവങ്ങളുടെ ശുദ്ധീകരണത്തിനായി ഈ ചേരുവ ഉപയോഗിക്കപ്പെടുന്നുണ്ട്.

ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ കൊഴുപ്പുകളെ നീക്കം ചെയ്യുന്നതിനുള്ള നല്ല     മാര്‍ഗം കൂടിയാണ് നെയ്യ്. ഒരു ഇന്ധനം എന്നോണം ശരീരത്തില്‍ സംഭരിച്ചുവച്ചിരിക്കുന്ന കൊഴുപ്പ്    കത്തിച്ചു കളയാന്‍ ഇത് ശരീരത്തെ സഹായിക്കുന്നു. 

ഇതിന്റെ സൗരഭ്യവാസനയും സ്വാദും നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കഴിക്കുന്ന     ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യപ്പെടാനും സഹായിക്കും. നമ്മുടെ     ശരീരത്തിലെ ദോഷങ്ങളായ വാതത്തെയും പിത്തത്തെയും സുഖപ്പെടുത്തുന്ന കാര്യത്തില്‍  ആയുര്‍വേദത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് നെയ്യ് എന്ന ചേരുവ.

പ്രകൃതിദത്ത മോയ്സ്ചുറൈസര്‍

നെയ്യ് ഒരു അത്ഭുതകരമായ പ്രകൃതിദത്ത മോയ്സ്ചുറൈസറാണ്. ഇത് ഉള്ളില്‍ കഴിക്കാന്‍ മാത്ര   മുള്ളതല്ല. പുറത്തു നിന്നും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യപൂര്‍ണമാക്കി മാറ്റിയെടുക്കാന്‍   ശേഷിയുള്ള അസംഖ്യം ഗുണങ്ങള്‍ ഇതിലുണ്ട്. ഇത് ഉള്ളില്‍ കഴിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ  ആരോഗ്യത്തിന് ആവശ്യമായ ഫോസ്‌ഫോളിപിഡുകളെ നല്‍കുന്നുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍   അവശ്യ കൊഴുപ്പുകളായ നെയ്യ് ചേര്‍ക്കുന്നതിലൂടെ, ഉള്ളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തിന് നല്ല  ഗുണങ്ങള്‍ പകരാനാവുമെന്ന് ഉറപ്പാക്കാം.

കിടക്കുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

മെഡിക്കല്‍ കോളേജിലെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി മറ്റു മെഡിക്കല്‍ കോളേജുകളിലേക്കും നടപ്പാക്കാന്‍ തീരുമാനം