in , , ,

മെഡിക്കല്‍ കോളേജിലെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി മറ്റു മെഡിക്കല്‍ കോളേജുകളിലേക്കും നടപ്പാക്കാന്‍ തീരുമാനം

Share this story

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി വിജയമായതോടെയാണ് കൂടുതല്‍ മെഡിക്കല്‍ കോളജുകളിലേക്ക് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.

അടിസ്ഥാന സൗകര്യ വികസനവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

മെഡിക്കല്‍ കോളേജിന്റെ അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഒന്നിലധികം തവണ ആശുപത്രി സന്ദര്‍ശിക്കുകയും യോഗങ്ങള്‍ സംഘടിപ്പിക്കുകയും അതിലൂടെ ജീവനക്കാരുടെയും ഉപകരണങ്ങളുടെയും മുഴുവന്‍ കുറവുകളും പ്രശ്‌നങ്ങളും നികത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

ചികിത്സാരംഗത്തും അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ ടീം.

അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗ തീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി റെഡ്, ഗ്രീന്‍, യെല്ലോ സോണുകളായി തിരിച്ചിട്ടുണ്ട്. മാത്രമല്ല ഇവര്‍ക്ക് രോഗ തീവ്രതയനുസരിച്ച് ടാഗുകളും നല്‍കുന്നു. അതിനാല്‍ അടിയന്തര ചികിത്സ ആവശ്യമായ ഒരു രോഗിക്കും ക്യൂ നില്‍ക്കേണ്ട കാര്യമില്ല.

ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത നല്‍കുന്നു. സ്‌ട്രോക്ക് യൂണിറ്റും സ്‌ട്രോക്ക് കാത്ലാബും പ്രവര്‍ത്തനസജ്ജമായി വരുന്നു. സമയം ഒട്ടും പാഴാക്കാതെ ജീവന്‍ രക്ഷിക്കുകയും ചികിത്സാ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ഈ യജ്ഞത്തിന് പിന്നില്‍.

ദൈനംദിന ഭക്ഷണത്തില്‍ നെയ്യ് ചേര്‍ക്കുന്നതിന്റെ ഗുണങ്ങള്‍

നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടിയില്‍ മരുന്നു പുരട്ടേണ്ടതുണ്ടോ?