in , , , , , , ,

മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

Share this story

പെട്ടെന്നുള്ള ചൂടില്‍ നിന്ന് മഴക്കാലത്തേക്കുള്ള മാറ്റം. ഇത് നമുക്ക് ചെറിയ ആശ്വാസങ്ങള്‍ നല്‍കിയേക്കാമെങ്കിലും നിരവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനു കാരണമായേക്കാം. മഴക്കാലത്ത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ സാധാരണമാണ്. മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കണ്ടതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്.

തൈര്, മോര്, ചീസ് കെഫീന്‍, കോംബുച്ച, സോയാബീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോബയോട്ടിക്കുകള്‍ നമ്മുടെ ദഹനവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്തുക. ഇത് ദഹന പ്രക്രിയ സുഖകരമാക്കുന്നതിനെ സഹായിക്കുന്നു.

അസംസ്‌കൃത പച്ചക്കറികള്‍ക്ക് പകരം ആവിയില്‍ വേവിച്ചതോ ചൂടാക്കിയതോ ആയ പച്ചക്കറികള്‍ കഴിക്കുക. കാരണം അസംസ്‌ക്യത പച്ചക്കറികളില്‍ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ ബാധിക്കും.

വൃത്തി കുറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് തിളപ്പിച്ച് ആറിയ വെള്ളം കയ്യില്‍ കരുതാന്‍ ശ്രമിക്കുക.

മഴക്കാലത്ത് സീ ഫുഡ് കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. മഴക്കാലത്ത് വെള്ളം മലിനമാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മീനടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഡയറിയക്ക് കാരണമാകും.

ഇലക്കറികളില്‍ എല്ലാ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ മഴക്കാലത്ത് ഇലകളില്‍ ഈര്‍പ്പം നില നിന്ന് രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മഴക്കാലത്ത് ഇലക്കറികള്‍ ദഹനത്തിന് അനുയോജ്യമല്ല.

മുരിങ്ങ ഒരു അത്ഭുതവൃക്ഷം

കണ്ണിനെ സംരക്ഷിക്കാം ആരോഗ്യത്തോടെ