in , ,

ശ്രീചിത്രയില്‍ വയോജനങ്ങളുടെ സമഗ്ര വേദന ചികിത്സക്കായി പുതിയ ക്ലിനിക്ക് ആരംഭിച്ചു

Share this story

തിരുവനന്തപുരം: പഴക്കമുള്ള വിട്ടുമാറാത്ത വേദനകള്‍മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് മാത്രമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പുതിയ ഒ.പി. ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. കെ. ജയകുമാര്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു. സാമാന്യ ചികിത്സയില്‍ വിട്ടുമാറാതെ ദീര്‍ഘ നാളായി നില്‍ക്കുന്ന സന്ധി വേദന, നടുവേദന, മുട്ടുവേദന, പേശി-അസ്ഥി വേദനകള്‍, ചിക്കന്‍ഗുനിയ, കോവിഡ് പോലുള്ള വൈറല്‍ ബാധയ്ക്കു ശേഷം മാറാതെ നില്‍ക്കുന്ന ശരീര വേദനകള്‍ എന്നിവയ്ക്ക് ക്ലിനിക്കില്‍ പരിശോധനയും രോഗ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ഇന്റെര്‍വെന്‍ഷന്‍ ഉള്‍പ്പടെയുള്ള പുനര്‍ജ്ജനകമായ ചികിത്സയും ലഭ്യമാക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും എട്ടു മണി മുതല്‍ ക്ലിനിക് ആരംഭിക്കും.
അലോപ്പതി ഡോക്ടര്‍ തരുന്ന റഫറന്‍സ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുസുമ ട്രസ്റ്റാണ് ക്ലിനിക് ആരംഭിക്കുന്നതിനു സാമ്പത്തിക സഹായം നല്‍കുന്നത്. ശ്രീ ചിത്ര മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫസര്‍ രൂപ, അനസ്‌തേഷ്യ വിഭാഗം പ്രൊഫസര്‍ ശ്രീനിവാസ്, ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗം മേധാവി പ്രൊഫസര്‍ ദേബാശിഷ് ഗുപ്ത, ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ആശാലത, പൈയ്‌ന് ഇന്റെര്‍വെന്‍ഷന്‍ സ്‌പെഷ്യലിസ്റ്റും അനസ്‌തേഷ്യ ഡോക്ടറുമായ സുബിന്‍ സുകേശന്‍, റീഹാബിലിറ്റേഷന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ നിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 25 മരണങ്ങള്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധം