- Advertisement -Newspaper WordPress Theme
HEALTHഫാറ്റി ലിവർ മാറ്റാൻ ഇഞ്ചിയും നാരങ്ങയും 

ഫാറ്റി ലിവർ മാറ്റാൻ ഇഞ്ചിയും നാരങ്ങയും 

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. കരളിലെ കോശങ്ങൾ നശിച്ച് പോകുകയും കരൾ വീങ്ങുകയും ചെയ്യുന്നു. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലി തന്നെയാണ് ഫാറ്റി ലിവറിൻ്റെ പ്രധാന കാരണം. ജീവിതശൈലി നേരെയാക്കിയാൽ ഒരു പരിധി വരെ ഈ രോഗത്തെ ഇല്ലാതാക്കാം. ഈ അടുത്ത കാലത്തായി ധാരാളം ആളുകൾ ഫാറ്റി ലിവർ രോഗത്തിന് ചികിത്സ തേടാറുണ്ട്. ഇത് ഒരു രോഗമല്ലെങ്കിലും പിന്നീട് രോഗത്തിലേക്ക് നയിക്കാൻ കാരണമായേക്കാവുന്നതാണ് ഈ അവസ്ഥ.

എന്താണ് ഫാറ്റി ലിവർ?

എന്താണ് ഫാറ്റി ലിവർ?

കരളിനെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടി കരളിലെ കോശങ്ങൾ കേടുവരുന്നു. ശരിയായ ജീവിതശൈലി പിന്തുടർന്നാൽ ഈ അവസ്ഥയെ നിയന്ത്രിക്കാൻ സാധിക്കും. ഈ അവസ്ഥയെ നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് കരളിൽ ഫൈബ്രോസിസ് ഉണ്ടാകുകയും പിന്നീട് അത് ലിവർ സിറോസിസ് ആയി മാറാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൃത്യമായ നിയന്ത്രിച്ചാൽ ഫാറ്റി ലിവറിനെ ഇല്ലാതാക്കാം.

ഇഞ്ചി

ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇഞ്ചി. ഇതിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് ഗുണങ്ങളുടെ കലവറ. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മലബന്ധം, ദഹനപ്രശ്നങ്ങൾ, വീക്കം എന്നിവയ്ക്ക് ഒക്കെ നല്ലതാണ് ഇഞ്ചി. കരൾ കോശങ്ങളിൽ ഫൈബ്രോയ്ഡ് വളരുന്നത് തടയാനും കൊളാജൻ അടിയുന്നത് മാറ്റാനും ഇഞ്ചിയുടെ നീര് സാധിക്കും. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ കരളിന് ഏറെ നല്ലതാണ്

ഡ്രിങ്ക് തയാറാക്കാൻ

ഡ്രിങ്ക് തയാറാക്കാൻ

ഇത് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്നതാണ്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ രണ്ടോ മൂന്നോ ഇഞ്ചി അരിഞ്ഞതും കുറച്ച നാരങ്ങ വട്ടത്തിൽ അരിഞ്ഞതും ചേർത്ത് വയ്ക്കുക. ഇനി ഒരു ദിവസം മുഴുവനും ഇത് കുടിക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക ശാശ്വതമായൊരു മരുന്നല്ല ഇത്. രോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരം പാനീയങ്ങളും മറ്റും കുടിക്കാൻ ശ്രമിക്കുക.

നാരങ്ങ

വൈറ്റമിൻ സിയുടെ കലവറയാണ് നാരങ്ങ. പലപ്പോഴും ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകാൻ നാരങ്ങയ്ക്ക് കഴിയാറുണ്ട്. നാരങ്ങ ഉൾപ്പെടെയുള്ള പല സിട്രസ് പഴങ്ങളും വെള്ളത്തിൽ ചേർക്കുന്നത് കരളിനെ ഉത്തേജിപ്പിക്കാനും പുറന്തള്ളാനും സഹായിക്കുന്നതാണ്. നാരങ്ങയിൽ വൈറ്റമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ കൂടുതലാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme