മൈഗ്രേൻ വളരെ സാധാരണയായി കാണുന്ന തലവേദനയാണ്. മൈഗ്രേൻ പൂർണമായി മാറ്റാൻ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. ന്യൂറോവാസ്കുലാർ തലവേദനയുടെ വിഭാഗത്തിൽപ്പെടുന്ന തലവേദനയാണിത്. അത് പൂർണമായും മാറ്റാൻ കഴിയില്ല. ചികിത്സയുടെ ഉദ്ദേശം അത് നിയന്ത്രിച്ചുപോവുക എന്നതാണ്.
എപ്പോഴും ട്രിഗർ ചെയ്യാനുള്ള കാരണമുണ്ടാകും. ഉറക്കമില്ലായ്മ, സമ്മർദം, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, വെയിൽ കൊള്ളുക, കഠിനമായ ജോലി, വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, ഫ്ലാഷ് കണ്ണിലേക്കടിക്കുക തുടങ്ങിയവയൊക്കെ കാരണമാകാം. അവ തടയുകയാണ് രോഗനിയന്ത്രണത്തിൽ പ്രധാനം.