- Advertisement -Newspaper WordPress Theme
BEAUTYദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!

ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍!

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പഴവര്‍ഗ്ഗമാണ് പൈനാപ്പിള്‍. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാല്‍, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല.

വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ‘ബ്രോമെലൈന്‍’ എന്ന എന്‍സൈമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിനും മികച്ചതാണ്. പഞ്ചസാര ഉപയോഗിക്കാതെ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണകരമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme