മൈലാഞ്ചിയില്‍ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണ അകാല വാര്‍ദ്ധക്യം, അത് മൂലമുണ്ടാവുന്ന ചുളിവുകള്‍ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍ ഇഫക്റ്റുകള്‍ മൈലാഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം പ്രശ്നങ്ങളെയും ചര്‍മ്മത്തിലെ ചുക്കിച്ചുളിയലുകളേയും ഇല്ലാതാക്കുന്നതിന് മൈലാഞ്ചി വളരെയധികം സഹായിക്കുന്നുണ്ട്
പൊള്ളല്‍, മുറിവുകള്‍, സ്ക്രാപ്പുകള്‍ എന്നിവയില്‍ ഇത് തലമുറകളായി പ്രയോഗിക്കുന്നുണ്ട്. മാത്രമല്ല ചര്‍മ്മത്തില്‍ നിന്നുള്ള ചൂട് കൃത്യമായി വലിച്ചെടുക്കുന്ന പ്രകൃതിദത്തമായി മുറിവിനെ തണുപ്പിക്കാനും ഉള്ള കഴിവും മൈലാഞ്ചിക്കുണ്ട്. കറ്റാര്‍ വാഴ നല്കുന്ന അതേ സംരക്ഷണം തന്നെയാണ് മൈലാഞ്ചിയും നല്‍കുന്നത്.
ആയുര്‍വേദ പാരമ്പര്യമനുസരിച്ച് മൈലാഞ്ചി പനി കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുടനീളം താപനില ഉയരുന്നത് മറ്റൊരു അവയവത്തിനുണ്ടാവുന്ന രോഗങ്ങളുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. അപ്പോള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില താഴേക്ക് കൊണ്ടുവരുന്നത് ആവശ്യമാണ്. ഒന്നുകില്‍ വിയര്‍പ്പ് ഉണ്ടാക്കുകയും ഫലപ്രദമായി പനി ഇല്ലാതാവുകയും അല്ലെങ്കില്‍ ശരീരത്തെ തണുപ്പിച്ച് മൈലാഞ്ചിക്ക് പനിയില്‍ നിന്ന് ആശ്വാസം നല്കാന് സഹായിക്കുന്നു.ചില ഉറക്ക തകരാറുകള്‍ പരിഹരിക്കുന്നതിന് ഹെന്ന ഓയില്‍ ഉപയോഗിക്കുന്നു. അതിനാല്‍ ഉറക്കമില്ലായ്മയോ വിട്ടുമാറാത്ത അസ്വസ്ഥതയോ അനുഭവിക്കുകയാണെങ്കില്‍ , ഇത് തലയില്‍ തേച്ച് കുളിക്കാവുന്നതാണ്. ദിവസവും ഈ എണ്ണ തേച്ച്കുളിച്ച് ഉറങ്ങാന്‍ കിടക്കൂ. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കുന്നതിന് സഹായിക്കുന്നു.