പ്രമേഹരോഗം ഉള്ളവര്‍ ഭക്ഷണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അന്നജം കൂടുതല്‍ അടങ്ങിയതിനാല്‍ വെളുത്ത അരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. എന്നാല്‍ ബ്ലാക്ക് റൈസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണ് പര്‍പ്പിള്‍ റൈസ് എന്നും അറിയപ്പെടുന്ന ബ്ലാക്ക് റൈസ്. വേവിച്ചു കഴിയുമ്പോള്‍ പര്‍പ്പിള്‍ നിറത്തിലാകും ഈ റൈസ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുള്ള ആന്തോസയാനിന്‍ എന്ന വര്‍ണവസ്തുവാണ് ഇതിനു പര്‍പ്പിള്‍ നിറം കൊടുക്കുന്നത്.
പ്രോട്ടീന്‍, ഫൈബര്‍, അയണ്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് ബ്ലാക്ക് റൈസ്. ബ്ലാക്ക് റൈസില്‍ മഗ്‌നീഷ്യവും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ൈടപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. വൈറ്റ് റൈസിനെ അപേക്ഷിച്ച് വൈറ്റമിനുകളും പോഷകങ്ങളും പ്രോട്ടീനും എല്ലാം ധാരാളമായി ബ്ലാക്ക് റൈസില്‍ ഉണ്ട്.
ഇത് ഹൃദ്രോഗം, സീലിയാക് ഡിസീസ് ഇവയില്‍ നിന്നും സംരക്ഷണമേകുന്നു. അന്നജം കുറഞ്ഞതും എന്നാല്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയതും ആയതിനാല്‍ ബ്ലാക്ക് റൈസ് വളരെ സാവധാനത്തിലേ ദഹിക്കൂ. അതുകൊണ്ടുതന്നെ ഏറെ നേരം വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കുകയും വിശപ്പ് അകറ്റുകയും ചെയ്യും. ഇത് പൊണ്ണത്തടി വരാതെ തടയുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഇത് ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. അങ്ങനെ പ്രമേഹരോഗികളില്‍ കോശങ്ങളുടെ നാശം തടയുകയും ഇന്‍ഫ്‌ലമേഷന്‍ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ പെട്ടെന്ന് ഷുഗര്‍ കൂടാതെ തടയാനും ബ്ലാക്ക് റൈസ് സഹായിക്കുന്നു