മഞ്ഞളില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞള്‍ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മഞ്ഞള്‍ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഗുണപ്രദമാണെന്നു വിദഗ്ധര്‍ പറയുന്നു.
നീരും വേദനയും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണത്രേ. മുഴകള്‍ക്കുളളില്‍ പുതിയ രക്തക്കുഴലുകള്‍ രൂപപ്പെടുന്നത് തടയാനുളള കഴിവ് മഞ്ഞളിനുളളതായി പഠനങ്ങള്‍ പറയുന്നു. കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കാന്‍ മഞ്ഞള്‍ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കിക്കുടിച്ചാല്‍ കൃമികള്‍ നശിക്കും. മഞ്ഞള്‍ എല്ലുകള്‍ക്ക് കരുത്തു പകരുകയും ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുകയും ചെയ്യുന്നു.