in , , , , ,

പാഷന്‍ ഫ്രൂട്ട് ഇല പ്രമേഹ, കൊളസ്ട്രോള്‍ മരുന്നാക്കാം

Share this story

പാഷന്‍ ഫ്രൂട്ട് ഇലകള്‍ പ്രത്യേക രീതിയില്‍ കൊളസ്ട്രോള്‍, പ്രമേഹ മരുന്നാക്കാം. ഇതെക്കുറിച്ചറിയൂ.

നമ്മുടെ ചുറ്റുമുള്ള പല സസ്യങ്ങളുടെ പല ഭാഗങ്ങളും പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണ്. ഇത്തരത്തില്‍ ഒന്നാണ് ഫാഷന്‍ ഫ്രൂട്ട്. ഇത് ഏറെ സ്വാദിഷ്ടമായ, ഗുണങ്ങള്‍ ഏറെയുള്ള ഒരു പഴ വര്‍ഗമാണ്. ഇതിന്റെ പഴം മാത്രമല്ല, ഇലയും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ് ഇതിന്റെ ഇലകള്‍. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം. യാതൊരു ദോഷവും വരുത്താത്ത ഒന്നാണ് ഇതിന്റെ ഈ ഇലകള്‍ ഉപയോഗിച്ചുള്ള വിദ്യകള്‍. തികച്ചും പ്രകൃതിദത്തമായ മരുന്ന് എന്നു വേണം, പറയാന്‍. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം.

പാഷന്‍ ഫ്രൂട്ടിന്

പാഷന്‍ ഫ്രൂട്ടിന് രണ്ടു തരം ഇലകളുണ്ട്. മൂന്നു വശങ്ങളുള്ള ഇലയും വട്ടയിലയും ഇതില്‍ ഉണ്ടാകുന്നു. ഇതു കൊണ്ട് പ്രമേഹ മരുന്നുണ്ടാക്കാന്‍, തളിരില 5 എണ്ണം, മൂത്ത ഇലയെങ്കില്‍ 3 എണ്ണമാണ് വേണ്ടത്. ഏതു തരം ഇലകളും ഉപയോഗിയ്ക്കാം.തളിരില കൂടുതല്‍ ഗുണകരമാണ്. ഇതിനായി ഒരു ലിറ്റര്‍ വെള്ളം വേണം. വെളളം പാത്രത്തില്‍ ഒഴിച്ച് ഇതിലേയ്ക്ക് ഇല ഇട്ടു കൊടുക്കുക. ഇത് കുറഞ്ഞ തീയില്‍ തിളപ്പിപ്പെടുക്കുക. ഇലകള്‍ക്ക് പച്ചനിറം ആകുന്നതു വരെ ഈ വെള്ളം തിളപ്പിയ്ക്കാം. പിന്നീ്ട ഇതു വാങ്ങി വയ്ക്കാം. വിവിധ ആരോഗ്യാവസ്ഥകള്‍ക്ക് ഇത് പ്രത്യേക രീതിയില്‍ വേണം, ഉപയോഗിയ്ക്കാന്‍.

കൊളസ്ട്രോളിന്

ഇനി കൊളസ്ട്രോളിന് മരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു ചേര്‍ത്ത് ഇത് കുടിയ്ക്കാം. മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ കുടിച്ചാല്‍ മതിയാകും. ഉറക്കമില്ലായ്മയാണെങ്കില്‍ ഇതില്‍ ചെറുതേന്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്തിളക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. വെള്ളത്തിന്റെ ചൂട് പൂര്‍ണമായും മാറിയ ശേഷം തേന്‍ ചേര്‍ക്കുക. ഈ പ്രത്യേക വെള്ളം കുടിയ്ക്കുന്നത് കാഴ്ചശക്തി കൂടുന്നതിനും സഹായിക്കുന്നു. ഇതിലെ വൈറ്റമിന്‍ എ ആണ് ഈ ഗുണം നല്‍കുന്നത്.

പ്രമേഹത്തിന്

പ്രമേഹത്തിന് മരുന്നായി ഇതുപയോഗിയ്ക്കാന്‍ ആദ്യം ഈ തിളിപ്പിച്ച വെള്ളം മൂന്നു ഭാഗങ്ങളായി മാറ്റുക. ഇത് ഒരു ഭാഗം രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുക. രണ്ടാമത്തേത് ഉച്ച കഴിഞ്ഞ് ഭണ ശേഷവും മൂന്നാമത്തേത് രാത്രി ഭക്ഷണത്തിന് ഒരു മണിക്കൂറിന് മുന്‍പായി കുടിയ്ക്കാം. ഇത് അടുപ്പിച്ച് ചെയ്യാം. ഇങ്ങിനെയാണ് ഇത് പ്രമേഹത്തിന് മരുന്നായി ഉപയോഗിയ്ക്കേണ്ടത്. ഏതു രോഗത്തിനെങ്കിലും മുകളില്‍ പറഞ്ഞരീതിയില്‍ തന്നെയാണ് വെള്ളം തിളപ്പിയ്ക്കേണ്ടത്.

വൈറ്റമിന്‍

ഇതില്‍ ധാരാളം വൈറ്റമിന്‍ എ, സി, അയേണ്‍, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിലെ പ്രത്യേക ആല്‍ക്കലോയ്ഡ് ഉറക്കം നല്‍കാന്‍ സഹായിക്കുന്നു. ഇതിന്റെ പൂവും വള്ളിയും ഉപയോഗിയ്ക്കുന്നത് നല്ലതല്ല. ആ വെള്ളം കുടിയ്ക്കുന്നത് പലതരത്തിലെ ഗുണങ്ങള്‍ നല്‍കുന്നു. ഇത് കണ്ണിന്റെ പല പ്രശ്നങ്ങള്‍ക്കും നല്ലതാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. മയോപ്പിയ പോലുള്ള കാഴ്ച പ്രശ്നങ്ങളെ സഹായിക്കുന്നു. ഇതു പോലെ അയേണ്‍ സമ്പുഷ്ടമാണ് ഇത്. ഇതിനാല്‍ തന്നെ വിളര്‍ച്ച പ്രശ്നങ്ങള്‍ മാറാന്‍ ഇതേറെ നല്ലതാണ്. ശരീരത്തിലെ ഉപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ ഇത് നല്ലതാണ്. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ആന്റി ക്യാന്‍സര്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ് ഇത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞ് വീണയാളിന്റെ ജീവന്‍ രക്ഷിച്ച നഴ്‌സിന് അഭിനന്ദന പ്രവാഹം

ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്നുവോ